May 21, 2024

സംസ്ഥാന സര്‍ക്കാര്‍ മെയ് ദിന പരിപാടികളില്‍ നിന്ന് പിന്തിരിഞ്ഞത് തൊഴിലാളികളോട് കാണിച്ച വഞ്ചന : യു.പോക്കര്‍

0
20230503 191851.jpg
കല്‍പ്പറ്റ: തൊഴിലാളികളുടെ പേരില്‍ അധികാരത്തില്‍ വന്ന സി.പി.എം.സര്‍ക്കാര്‍ മെയ് ദിന പരിപാടികളില്‍ നിന്നും പിന്തിരിഞ്ഞത് തൊഴിലാളികളോട് കാണിച്ച വഞ്ചനയാണെന്ന് എസ്.ടി.യു.സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ അഭിപ്രായപ്പെട്ടു. എസ്.ടി.യു.വയനാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു.മെയ് ദിന പരിപാടികളില്‍ നിന്നെല്ലാം സര്‍ക്കാര്‍ പിന്മാറുകയും തൊഴിലാളി വിരുദ്ധ നിലപാടുകളുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.തൊഴില്‍ സമരങ്ങളെ പുച്ഛത്തോടെ യാണ് സര്‍ക്കാര്‍ സമീപിക്കുന്നത്.ജനങ്ങളുടെ മേല്‍ നികുതി ഭാരം കെട്ടി വെച്ച് ജനങ്ങളെ കൊള്ളയടിക്കുകയും, ഫണ്ട് മുഴുവനും ധൂര്‍ത്തടിക്കാനുമാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും യു.പോക്കര്‍ പറഞ്ഞു.മെയ് 5ന് 3 മണിക്ക് കല്‍പ്പറ്റ യില്‍ എസ്.ടി.യു.സ്ഥാപകദിനം സമുചിതമായി ആഘോഷിക്കാനും തീരുമാനിച്ചു. ടി.ഹംസ, പാറക്ക മമ്മൂട്ടി , സി.കുഞ്ഞബ്ദുള്ള , എം.അലി ,സി.മുഹമ്മദ് ഇസ്മായില്‍, എ.പി.ഹമീദ് , സി.ഫൗസി , സി.അലവിക്കുട്ടി ,ഇ. ബഷീര്‍ , പാറക്കല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *