ഉദ്ഘാടനത്തിന് മുന്നേ തകർന്ന റോഡിനു റീത്തു സമർപ്പിച്ച് യൂത്ത് ലീഗ്
മാനന്തവാടി : കോടിക്കണക്കിന് രൂപ ചിലവിൽ നിർമിച്ച മാനന്തവാടി വാളാട് റോഡ് ഉദ്‌ഘാടനത്തിനു മുമ്പ് തകർന്നു പോയതിൽ പ്രതിഷേധിച്ചു. അകാലത്തിൽ പൊലിഞ്ഞുപോയ റോഡിനും നിർമ്മാണം നടത്തിയ ഊരാളുങ്കൽ സൊസൈറ്റിക്കും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു റീത്തു സമർപ്പിച്ചു. സർക്കാർ
കരാറുകാർക്കെതിരെ തുടർ നടപടികൾ ചെയ്യാത്ത പക്ഷം യൂത്ത് ലീഗ് ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകും. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം. ട്രഷറർ അസീസ് വെള്ളമുണ്ട. മുസ്ലിം ലീഗ് നേതാക്കളായ
കുന്നോത്ത് ഇബ്രാഹിം ഹാജി.നസീർ തോൽപ്പെട്ടി. മോയിൻ കാസിമി. യൂത്ത് ലീഗ് നേതാക്കളായ
മോയി കട്ടയാട്. ജലീൽ പടയൻ. അസീസ് വിപി.
ജബ്ബാർ സി പി സമദ് വാളാട്. ഷാനൂദ് വി.
റഹീം അത്തിലൻ. അസീസ് വാളാട്
സഫീർ കെ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply