May 20, 2024

ഏകദിന പരിശീലനം നടത്തി

0
Ei4zmon73254.jpg
 പനമരം  : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം അംഗങ്ങള്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലനം കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി.ടി ബിജു ഉദ്ഘാടനം ചെയ്തു. മാലിന്യമുക്തം നവകേരളം പദ്ധതി നടപ്പാക്കുന്നതിനായി എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്തുക, ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി സേവനം എല്ലാ വീടുകളിലേക്കും വ്യാപിപ്പിക്കുക, പൊതുസ്ഥലങ്ങളിലെ മാലിന്യങ്ങള്‍നീക്കം ചെയ്യുക, പൊതുജലാശയങ്ങള്‍ മാലിന്യമുക്തമാക്കി നീരൊഴുക്ക് സുഗമമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായുള്ള പരിശീലനമാണ് ജില്ലാ മൊബൈല്‍ ഫെസിലിറ്റേഷന്‍ ടീം അംഗങ്ങള്‍ക്ക് നല്‍കിയത്.
കില റിസോഴ്സ് പേഴ്സണ്‍മാരായ കെ.വി ജുബൈര്‍, പി.എ തോമസ്, എം.ആര്‍ പ്രഭാകരന്‍, സി.സി ഷെര്‍ലി, കുഞ്ഞുകൃഷ്ണന്‍, മോഹന കൃഷ്ണന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി. ജയരാജ്, കില ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ ശരത് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ നിന്നും വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസമാര്‍, കില വിദഗ്ദര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, കില റിസോഴ്സ് പേഴ്സണ്‍മാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *