May 20, 2024

പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കണം

0
Img 20230724 192941.jpg
കൽപ്പറ്റ :
ജില്ലയില്‍ പകര്‍ച്ചപ്പനി പ്രതിരോധം ഊര്‍ജ്ജിതമാക്കണമെന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആഴ്ചകള്‍തോറും പകര്‍ച്ചപ്പനി അവലോകന യോഗം നടത്തും. ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ 3 ദിവസം ഡ്രൈ ഡേ ആചരിക്കും. വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരും. ജില്ലയില്‍ 6 എലിപ്പനി മരണവും 2 ഡെങ്കിപ്പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാലക്കെടുതികളെക്കുറിച്ചും യോഗം അവലോകനം ചെയ്തു. ജില്ലയില്‍ ഇതുവരെ 3 വീടുകള്‍ മുഴുവനായും 46 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കും. ജില്ലയിലെ ഡാമുകളുടെയും പുഴകളുടെയും ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കും. ജില്ലയിലെ ക്വാറി പ്രവര്‍ത്തനവും മണ്ണെടുക്കലും ഉള്‍പ്രദേശങ്ങളിലേക്കുള്ള ട്രക്കിങ്ങും നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. ആദിവാസി കോളനികളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതമാക്കാനും ആവശ്യമായ വെദ്യസഹായം ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ഒ.ആര്‍ കേളു എം.എല്‍.എ, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പോലീസ് മേധാവി പദം സിങ്ങ്, ഡെപ്യൂട്ടി കളക്ടര്‍മാര്‍, വിവിധ വകുപ്പ് മേധാവിമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *