May 20, 2024

സഹപ്രവര്‍ത്തകന്റെ ജീവന്‍ നിലനര്‍ത്താന്‍ കൈതാങ്ങുമായി ബസ് തൊഴിലാളികള്‍: 25 ഓളം സ്വകാര്യ ബസ്സുകള്‍ നാളെ നിയാസിന് വേണ്ടി റോഡിലോടും

0
Img 20230806 183947.jpg
മാനന്തവാടി:കഴിഞ്ഞ ചൊവ്വാഴ്ച ബസ്സോടിക്കുന്നതിനിടെയാണ് ഗോപിക ബസ്സിലെ ഡ്രൈവര്‍ കൂളിവയല്‍ ചെറുകാട്ടൂര്‍ കൊന്നാരവീട്ടില്‍ നിയാസ് വരദൂര്‍ മൃഗാശുപത്രിക്ക് സമീപം വെച്ച് കുഴഞ്ഞ് വീണത്.ബസ്സിന്റെ നിയന്ത്രണം വിടാതെ ആത്മസംയമനത്തോടെ വാഹനം നിര്‍ത്തി യാത്രക്കാരെ സുരക്ഷിതമാക്കിയാണ് നിയാസ് ഡ്രൈവര്‍സീറ്റില്‍ കുഴഞ്ഞ് വീണത്.തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഗുരുതരാവസ്ഥയില്‍ ശരീരത്തിന്റെ ഒരുഭാഗം മുഴുവനായും തളര്‍ന്ന് പോയ നിയാസിന്റെ ചികിത്സക്കായി ഭാരിച്ച ചിലവാണ് ആവശ്യമായി വന്നിരിക്കുന്നത്.സാമ്പത്തികമായി യാതൊരു ശേഷിയുമില്ലാത്ത രോഗിയായ മാതാപിതാക്കളുള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് നിയാസ്.അവിവാഹിതനായ ഇയാള്‍ക്ക് മൂന്ന് സഹോദരിമാരാണുള്ളത്.നിയാസിന്റെ ദുരവസ്ഥ മനസ്സിലാക്കിയാണ് സഹപ്രവര്‍ത്തകരും ബസ്സുടമകളും ചേര്‍ന്ന് കമ്മറ്റി രൂപീകരിച്ച് നിയാസിനെ സഹായിക്കാനായി മുന്നോട്ട് വന്നിരിക്കുന്നത്.ഈ മാസം 8 ന് കല്‍പ്പറ്റ പനമരം മാനന്തവാടി റൂട്ടിലോടുന്ന 20 ബസ്സുകളുടെയും പടിഞ്ഞാറെത്തറ റൂട്ടിലോടുന്ന കണ്ണിലത്ത് ബസ്സിന്റെയും വരുമാനം നിയാസിനെയും കുടുംബത്തിനെയും സഹായിക്കുന്നതിനായി മാറ്റിവെക്കാനാണ് ബസ്സുടമകളും തൊഴിലാളികളും തീരുമാനിച്ചിരിക്കുന്നത്.ഇതിന് പുറമെ ജില്ലയിലെ മുഴുവന്‍ ബസ് തൊഴിലാളികളുടെയും അന്നത്തെ വേതനവും നിയസാന് വേണ്ടി മാറ്റിവെക്കും.യാത്രക്കാരായ വിദ്യാര്‍തഥികളുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായസമിതി ഭാരവാഹീകള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഭാരവാഹികളായ എന്‍ ജെ ചാക്കോ,സദാശിവന്‍ ആര്‍,വിനോട് കെ ബി,സന്തോഷ് വി സി,നിസാര്‍ പി,എല്‍ദോ മാത്യു,നൗഷാദ് എം,സന്തോഷ് വി എം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *