May 20, 2024

യൂത്ത് ലീഗ് സമരം വിജയം കണ്ടു: വൈത്തിരി താലൂക്ക് ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് ഈടാക്കിയിരുന്ന ഫീസ് നിർത്തലാക്കി

0
Img 20230810 Wa0044.jpg
 വൈത്തിരി :
ആരോഗ്യ കിരണം പദ്ധതി പ്രകാരം ഒരു വയസ്സ് മുതൽ 18 വയസ്സ് വരെ ഉള്ളവർക്ക് സർക്കാർ സൗജന്യ ചികിത്സയാണ് എന്ന് പറയുമ്പോ വൈത്തിരി താലൂക് ആശുപത്രിയിൽ ലാബ് ടെസ്റ്റുകൾക്ക് അടക്കം രോഗികളുടെ കയ്യിൽ നിന്നും പണം ഈടക്കുന്നു.സർക്കാർ ഫണ്ട് നൽകുന്നില്ല എന്ന പേരിൽ ലാബ് ടെസ്റ്റുകൾക്ക് വൈത്തിരി താലൂക് ആശുപത്രിയിൽ നിലവിൽ അനധികൃതമായി ഫീസ് ഈടാക്കിയ സാഹചര്യത്തിൽ ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിൽ അനധികൃതമായി ഈടാക്കിയ ഫീസ് പിൻവലിച്ചു. നിലവിൽ ആശുപത്രിയുടെ നടത്തിപ്പിന് ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്ന് കിട്ടുന്ന സഹായം അല്ലാതെ സർക്കാരിന്റെ മറ്റൊരു സഹായവും ലഭിക്കാത്ത സാഹചര്യം ആണ് ഉള്ളത്.
 ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനോ മറ്റു സ്റ്റാഫിനെ നിയമിക്കാനോ സർക്കാർ തയ്യാറാവുന്നില്ല.ലാബ് ടെസ്റ്റുകൾ അടക്കം എക്സ്റേ, സ്കാനിങ് തുടങ്ങിയവക്ക് താലൂക്ക് ആശുപത്രിയിൽ നിലവിൽ സൗകര്യങ്ങൾ ഇല്ല. വർഷങ്ങളായിട ആരോഗ്യകിരണം പദ്ധതി പ്രകാരം ആശുപത്രിക്ക് സർക്കാർ കൊടുക്കേണ്ട ലക്ഷണക്കിന് രൂപ സർക്കാർ നൽകാതെ സാധാരണക്കാരും തോട്ടം തൊഴിലാളികളും ആദിവാസികളും അടക്കം നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജില്ലയിലെ ഏറ്റവും പ്രധാനപെട്ട താലൂക്ക് ആശുപത്രിയുടെ ശോചനീയ അവസ്ഥക്ക് പരിഹാരം ഉടൻ പരിഹാരം കണ്ടത്തണമെന്ന് യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
 പ്രതിഷേധസമരത്തിന് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഫസൽ, കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് ഷാജി കുന്നത്ത്, ജനറൽ സെക്രട്ടറി സി ശിഹാബ്, ട്രഷറർ ഗഫൂർ പടിഞ്ഞാറത്തറ, സെക്രട്ടറി ലത്തീഫ് നെടുംകരണ, വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ടി ഷംസുദ്ദീൻ, ബഷീർ പഞ്ചാര, വൈത്തിരി പഞ്ചായത്ത് ഭാരവാഹികളായ ഫായിസ് തങ്ങൾ, ആഷിക്, ആശിർ, റാഷിക്, ജുബൈർ, ശംസുദ്ധീൻ, ഷാഫി, ബഷീർ, ഷാനിർ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *