May 20, 2024

നഗരസഭയിലെഅനധികൃത നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷം

0
Img 20230812 205645.jpg
മാനന്തവാടി: നഗരസഭയില്‍ ഭരണസമിതി നടത്തുന്ന അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മുന്‍സിപാലിറ്റിയില്‍ നടക്കുന്ന താത്ക്കാലിക നിയമനങ്ങള്‍ അഴിമതി നിറഞ്ഞതും, ക്രമവിരുദ്ധവുമാണ്. നഗരസഭ ആക്ടിനും, റൂളിനും വിലകല്‍പ്പിക്കാതെയാണ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലെ നിയമനം നടത്തിയത്. നഗരസഭാ ചട്ടത്തില്‍ കൗണ്‍സിലര്‍മാരുടെ അടുത്ത ബന്ധുക്കള്‍, ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളുടെ
ബന്ധുക്കള്‍ എന്നിവരെ താത്ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരില്‍ ഒരാളുടെ മകനേയും, മറ്റൊരു കൗണ്‍സിലറുടെ ഭാര്യയേയും നിയമിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പരാതിയിന്‍ മേല്‍ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതോടൊപ്പം തന്നെ ഇത്തരം അനധികൃത നിയമനങ്ങള്‍  ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഇത്തരം നിയമനങ്ങളില്‍ നല്‍കിയ വേതനമുള്‍പ്പെടെ തിരിച്ചടപ്പിക്കുകയും, നഗരസഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച നഗരസഭ വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നിവരെ അയോഗ്യരാക്കമെന്നും, ഇതിന് കൂട്ട് നില്‍ക്കുന്ന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ എം അബ്ദുല്‍ ആസിഫ്, വി ആര്‍ പ്രവീജ്, സീമന്ദിനി സുരേഷ്, കെ സി സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *