May 20, 2024

39 കൃഷിവകുപ്പ് ഓണചന്തകള്‍; വിലക്കുറവില്‍ പച്ചക്കറികള്‍

0
Eib6m6d75462.jpg
കൽപ്പറ്റ : പച്ചക്കറികള്‍ ന്യായവിലക്ക് ലഭ്യമാക്കുന്നതിന് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് 39 ഓണചന്തകള്‍ തുറക്കും. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെയുടെ നേതൃത്വത്തില്‍ 5 ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. ആഗസ്റ്റ് 25 മുതല്‍ 28 വരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. വിപണി സംഭരണ വിലയേക്കാള്‍ 10 ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുകയും അത് വിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ വില്‍ക്കുകയും ചെയ്യും. ജൈവ കാര്‍ഷിക വിളകള്‍ 20 ശതമാനം അധിക വില നല്‍കി സംഭരിച്ച് പൊതുവിപണിയിലെ വില്‍പ്പന വിലയേക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍പ്പന നടത്തും. കര്‍ഷകരില്‍ നിന്ന് ലഭ്യമാകാത്ത പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വാങ്ങി വില്‍പ്പനക്ക് എത്തിക്കും. ഓണ ചന്തകളുടെ ജില്ലാ- ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനങ്ങള്‍ ആഗസ്റ്റ് 25 ന് നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *