May 20, 2024

സമൃദ്ധിയുടെ ഓണം ജില്ലയില്‍ 39 കര്‍ഷക ചന്തകള്‍: പച്ചക്കറികള്‍ 30 ശതമാനം വിലക്കുറവില്‍

0
20230825 192246.jpg

 കൽപ്പറ്റ : സമൃദ്ധിയുടെ ഓണമൊരുക്കാന്‍ ജില്ലയില്‍ 39 കര്‍ഷക ചന്തകളുണര്‍ന്നു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഓണത്തോടനുബന്ധിച്ച് കര്‍ഷക ചന്തകള്‍ തുടങ്ങിയത്. കര്‍ഷക ചന്തകളില്‍ നിന്നും പച്ചക്കറി ന്യായവിലക്ക് ലഭ്യമാകും. കര്‍ഷക ക്ഷേമ. വകുപ്പ് നേരിട്ട് ഓരോ പഞ്ചായത്തിലും ഓരോ ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5, ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും നടത്തും. പൊതു വിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം നല്‍കി കര്‍ഷകരില്‍നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയിലെ വില്‍പ്പന വിലയുടെ 30 ശതമാനം വിലക്കുറവിലാണ് ഓണ ചന്തകളില്‍ പച്ചക്കറി വില്‍പ്പന നടത്തുന്നത്. കര്‍ഷകരില്‍ നിന്ന് ലഭ്യമാകാത്ത ഇനം പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് മുഖേന വാങ്ങി വില്പനയ്ക്കായി എത്തിക്കും.
ജില്ലയില്‍ ആരംഭിക്കുന്ന കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ നിര്‍വ്വഹിച്ചു.
ഓണ ചന്തകളുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും നടന്നു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത് കുമാര്‍, എന്‍. ഡബ്ല്യു.ഡി.പി.ആര്‍.എ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മമ്മുട്ടി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മാര്‍ക്കറ്റിംഗ് സി.എം ഈശ്വരപ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ തുടങ്ങിയ കര്‍ഷക ചന്ത കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. മുട്ടില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ സുധാകരന്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ രാജി വര്‍ഗീസ്, എല്‍.പ്രീത, അസിസ്റ്റന്റ് ഡയറക്ടര്‍ ഷെറിന്‍ മുള്ളര്‍, കൃഷി ഓഫീസര്‍ കെ.ടി ശ്രീകാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വൈത്തിരി കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍ഷകചന്ത പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാജ്യോതിദാസ് നിര്‍വഹിച്ചു. പൊഴുതന കൃഷിഭവന്റെ നേതൃത്വത്തിലുള്ള കര്‍ഷക ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി.പ്രസാദ് നിര്‍വഹിച്ചു. കോട്ടത്തറ കൃഷിഭവന്റെ നേതൃത്വത്തില്‍ വെണ്ണിയോട് ടൗണില്‍ തുടങ്ങിയ കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.പി.രനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ നസീമ അധ്യക്ഷയായി. പനമരം ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച കര്‍ഷക ചന്ത പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. ആദ്യവില്‍പ്പന വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ നിര്‍വ്വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *