May 20, 2024

ആദിവാസി ഊരിൽ കാരുണ്യത്തിന്റെ പ്രഭചൊരിഞ്ഞു വിദ്യാർത്ഥികൾ

0
20230827 180806.jpg
കല്പറ്റ : വയനാട്ടിലെ ആദിവാസി ഊരുകളിൽ സ്നേഹത്തിന്റെ പ്രഭപരത്തി ഒളവണ്ണ സഫയർ സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ വിദ്യാർഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തില 'സ്നേഹപൂർവ്വം, കൈത്താങ്ങ് ' പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ഊരുകളിൽ എത്തിയത്. ആദിവാസി ഊരുകളിലെത്തിയ വിദ്യാർത്ഥികൾ കോളനി നിവാസികളുമായി സംസാരിച്ചു.
തുടർന്ന് ഓണം -ആഘോഷിക്കാൻ ഭക്ഷണകിറ്റും കൈമാറി. വൈത്തിരി – നാരങ്ങാകണ്ടി കോളനിയിലായിരുന്നു ആദ്യ സന്ദർശനം. അഡ്വ ടി സിദ്ധീഖ് എം എൽ എ, കോളനി മൂപ്പൻ നെല്ലൻ എന്നിവരുടെ നേതൃത്വത്തിൽ താമസക്കാർ കുട്ടികളെ സ്വീകരിച്ചു. 
വിദ്യാർഥികൾക്ക് പുറമെ അധ്യാപകരും പി ടി എ പ്രതിനിധികളും ഉണ്ടായിരുന്നു. തുടർന്ന് മേപ്പാടി, വെള്ളപ്പംകണ്ടി, തുർക്കി കോളനികളിലും സന്ദർശിച്ചു ഭക്ഷണകിറ്റുകൾ കൈമാറി.
കുട്ടികളിൽ സാമൂഹ്യബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തതെതെന്ന് സ്കൂൾ മാനേജർ നിസാർ ഒളവണ്ണ പറഞ്ഞു. വിവിധ ജീവകാരുണ്യ പ്രവർത്തങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ഒരു വർഷം നീളുന്നതാണ് കൈത്താങ്ങ് പദ്ധതി. നിർധനർക്കുള്ള സാമ്പത്തിക സഹായം, നിർധന കോളനികളിൽ മരുന്ന് വിതരണം, പട്ടികജാതി – പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്കുള്ള വിദ്യാഭ്യാസ ധനസഹായം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ഒരു വർഷം നീളുന്ന പദ്ധതികളുടെ ഉദ്ഘാടനം കല്പറ്റയിൽ അഡ്വ ടി സിദീഖ് എം എൽ എ നിർവഹിച്ചു. സഫയർ സ്കൂൾ മാനേജർ നിസാർ ഒളവണ്ണ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി സിന്ധു, പി ടി എ വൈസ് പ്രസിഡന്റ്‌ പി കെ ബദറുന്നിസ അനസ്, സി കെ നസീഹത്ത്, വൈസ് പ്രിൻസിപ്പൽ പി ഷാഹിന, സ്റ്റാഫ് സെക്രട്ടറി എ എം മിലിറഹ്മാൻ, ഹസീന മണലൊടി, കായിക അദ്ധ്യാപകൻ പി ബിനീഷ്, എം. യഹിയഖാൻ, എം ജംഷീദ്, വെള്ളപ്പംകണ്ടി കോളനി ഊര് മൂപ്പൻ കുറുക്കൻ, തൃക്കൈപ്പറ്റ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ ബി സുരേഷ് ബാബു ഗിരീഷ് കൽപ്പറ്റ എന്നിവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *