May 20, 2024

വേൾഡ് ഡയബെറ്റിക് ഡേയോട് അനുബന്ധിച് മെഗാ വാക്കത്തോൺ നടത്തി

0
Img 20231114 200526

 

മാനന്തവാടി : സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ മർച്ചന്റ്സ് അസോസിയേഷൻ , എസ്.പി.സി , കേരള ഫയർ ആൻഡ് റെസ്ക്യൂ , സി – ഡിറ്റ് എഡ്യൂക്കേഷൻ സെഞ്ച്വറി ഫാഷൻ സിറ്റി, മാനന്തവാടി പ്രസ്സ് ക്ലബ് , ലയൺസ് ക്ലബ് , മറ്റു ഇതര സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ മെഗാ വാക്കത്തോൺ നടത്തി .

വിദ്യാർഥികളടക്കം അഞ്ഞൂറോളം പേർ പങ്കെടുത്ത വാക്കത്തോൺ വയനാട് ജില്ലാ അഡീഷനൽ.ജില്ലാ മജിസ്ട്രേറ്റ് എൻ ഐ ഷാജുവും , മാനന്തവാടി ഡി.വൈ.എസ്.പി പി എൽ ഷൈജുവും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു, . കോടതി പരിസരത്തുനിന്ന് തുടങ്ങിയ വാക്കത്തോൺ ബസ് സ്റ്റാൻ്റ് വഴി ഗാന്ധി പാർക്കിൽ എത്തി, കലാകാരികൾ പ്രമേഹത്തിൻ്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടി ഫ്ളാഷ് മോബ് നടത്തി.

സെന്റ് ജോസഫ് മിഷൻ ഹോസ്പിറ്റലിൽ സമാപിച്ചു , ചീഫ് ഫിസിഷ്യൻ ഡോക്ടർ ഗോകുൽ ദേവ് ഡയബെറ്റിക് ബോധവത്കരണ ക്ലാസ് എടുത്തു സംസാരിച്ചു, . ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ മനോജ് കവലക്കാടൻ , അസിസ്റ്റന്റ് ഡയറക്ടർ ഫാദർ വിപിൻ കളപ്പുരക്കൽ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ ഉസ്മാൻ , സി – ഡിറ്റ് ഡയറക്ടർ എ.വി അനീഷ് , മാധ്യമ പ്രവർത്തകനായ കെ എം ഷിനോജ്, ഷമീർ, , സെഞ്ച്വറി ഫാഷൻ സിറ്റി ഡയറക്ടർ സലാം , ലയൺസ് ക്ലബ് പ്രസിഡന്റ് ഷിബു തോമസ് , അഡ്വ.എൻ കെ വർഗീസ് , വൈ.എം.സി എ പ്രസിഡന്റ് ചാക്കോ , എസ്.പി.സി സ്കൂൾ ഇൻചാർജ് ജിജി , മാനന്തവാടി സി.ഐ അബ്ദുൽ കരീം , ഫയർ ഓഫീസർ വിശ്വം, പി വി മഹേഷ് തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം വോക്കത്തോണിൽ ശ്രദ്ധേയമായി..

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *