മുപ്പത്തിരണ്ടാമത് വയനാട് ഫ്ലവർഷോ സ്വാഗതസംഘം രൂപീകരിച്ചു
കൽപ്പറ്റ :വയനാട് അഗ്രി ഹോർട്ടി കൾചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ 1986 മുതൽ നടത്തി വരുന്ന വയനാട് പുഷ്പ ഫല സസ്യ പ്രദർശനത്തിന് 2023 നവംബര് 20ന് തിരിതെളിയുകയാണ്. ഫ്ലവർഷോയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിളിച്ച് ചേർത്ത സ്വാഗതസംഘം രൂപീകരണ യോഗം സൊസൈറ്റി വൈസ് പ്രസിഡണ്ട് ജോണി പാറ്റാനിയുടെ അധ്യക്ഷതയിൽ കൽപ്പറ്റ മുൻസിപ്പൽ ചെയർമാന് കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്‌പോര്ട്‌സ് കൗണ്‌സില് മെമ്പർ കെ.റഫീഖ് മുഖ്യ പ്രഭാഷണം നടത്തി. ആശംസകൾ അർ പ്പിച്ചു കൊണ്ട് മുന്‌സിപ്പല് കൗണ്‌സിലർ വിനോദ് കുമാര് പി,വിവിധ രാഷ്ട്രീയ പാര്ട്ടികളെ പ്രതിനിധീകരിച്ച് വി.ഹാരിസ്, കെ.സദാനന്ദന്,അബ്ദുല് റസാഖ് എന്നിവർ സംസാരിച്ചു.
സൊസൈറ്റി ജോയിന്റ് സെക്രട്ടറി രത്‌നരാജ് സ്വാഗതവും ട്രഷറർ വീരേന്ദ്രകുമാര് നന്ദിയും അർപ്പിച്ചു.
201 അംഗ സ്വാഗതസംഘത്തിൽ നിന്നും രക്ഷാധികാരികളായി വയനാട് പാർലമെന്റ് മണ്ഡലം മെമ്പർ രാഹുൽ ഗാന്ധി, കല്പ്റ്റ നിയോജക മണ്ഡലം എം.എല്.എ അഡ്വ.ടി.സിദ്ദിഖ്,ബഹു.ബത്തേരി നിയോജക മണ്ഡലം എം.എൽ .എ ഐ.സി.ബാലകൃഷ്ണന്, മാനന്തവാടി നിയോജക മണ്ഡലം എം.എല്.എ. ഒ.ആർ .കേളു,
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്,
ബഹു.മുന് പാര്‌ലമെന്റ് മെമ്പര് എം.വി.ശ്രേംയസ് കുമാർ എന്നിവർ രക്ഷാധികാരികളും ഓര്ഗനൈസിങ്ങ് കമ്മിറ്റി ചെയര്‌പേഴ്‌സണായി സൊസൈറ്റി പ്രസിഡണ്ടും വയനാട് ജില്ലാ കളക്ടറുമായ ഡോ.രേണു രാജ് ഐ.എ.എസ്,വൈസ് ചെയര്മാൻ വയനാട് പോലീസ് മേധാവി പതംസിങ്ങ് ഐ.പി.എസ്
അഡീഷ്ണല് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷാജു.എന്.ഐ,
കല്പ്പറ്റ മുന്‌സിപ്പല് ചെയര്മാന് കേയംതൊടി മുജീബ്,
കോ ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് വെല്ഫയര് ബോര്ഡ് വൈസ് ചെയര്മാന് സി.കെ.ശശീന്ദ്രന്, ജോണി പാറ്റാനി അഗ്രിക്കള്ച്ചര്
ജോയിന്റ് ഡയരക്ടര് അജിത് കുമാര് സി.എസ്,
ജനറല് കണ്വീനര് സൊസൈറ്റി സെക്രട്ടറി .രമേശ്.കെ.എസ്. ജോയിന്റ് ജനറല് കണ്വീനര്മാരായി .മോഹന് രവി, .രത്‌നരാജ്.വി.പി.ബിമല് കുമാര്.എം.എ.
Leave a Reply