May 20, 2024

പച്ചതേങ്ങാ സംഭരണം ഉദ്ഘാടനം ചെയ്തു

0
20231123 164514

 

പുൽപ്പള്ളി: വയനാട് ജില്ലയ്ക്ക് അനു വദിച്ച പച്ചത്തേങ്ങ സംഭരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലിയിൽ ഐ.സി ബാലകൃഷ്ണ‌ൻ എം.എൽ.എ നിർവഹിച്ചു. കർഷകരിൽ നിന്നു കിലോയ്ക്ക് 34 രൂപയ്ക്കാണു തേങ്ങ സംഭരിക്കുന്നത്. മുളളൻകൊല്ലി റബർ ആൻഡ് അഗ്രികൾചറൽ മാർ ക്കറ്റിങ് സൊസൈറ്റിയാണു സം ഭരണ ഏജൻസി. കൃഷി ഉദ്യോഗസ്ഥ‌ർ നൽകുന്ന പ്രൊഡക് ഷൻ സർട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തിൽ കേര ഫെഡാണ് തേങ്ങയെടുക്കുന്നത്. സംഭരണ വില കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകും. ആഴ്ചയിൽ 2 ദിവസമാണു സം ഭരണം. തീയതി അടുത്ത ദിവസം കേരഫെഡ് അറിയിക്കും.

സംസ്‌ഥാന കാർഷിക അവാർ ഡ് ജേതാക്കളെ ആദരിക്കാൻ കഴിഞ്ഞ മാസം പാടിച്ചിറയിലെ ത്തിയ മന്ത്രി പി. പ്രസാദാണു കേര കർഷകരുടെ പ്രശ്‌നങ്ങൾക്കു പരിഹാരമായി പച്ചത്തേങ്ങ സംഭരണകേന്ദ്രം അനുവദിച്ചത്. ജില്ലയിൽ തെങ്ങുകൃഷി കുറവാ ണെന്ന കാരണത്താൽ ഇതുവ രെ സംഭരണകേന്ദ്രം ആരംഭി ക്കാൻ ചുമതലപ്പെട്ടവർ തയാറായിരുന്നില്ല.

സീതാമൗണ്ട് ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ പഞ്ചാ യത്ത് പ്രസിഡൻ്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബീനാ ജോസ്, കർഷകോത്തമ അവാർഡ് ജേതാവ് റോയി കവളക്കാട്ട്, ക്ഷോണിമിത്ര അവാർഡ് ജേതാവ് തോമസ് പുളിക്ക ക്കുന്നേൽ, പഞ്ചായത്ത് സ്ഥ‌ിരം സമിതി അധ്യക്ഷരായ ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിത്തോപ്പിൽ, അംഗങ്ങളായ ഷിജോയി മാപ്ലശേരി, പി.കെ. ജോസ്, ജെസി സെബാസ്റ്റ്യൻ, കാർഷിക വികസന സമിതി അംഗങ്ങളായ വർഗീസ് മുരി യൻകാവിൽ, സി.ഡി തങ്കച്ചൻ, രാജൻ പാറക്കൽ, ജില്ലാ കൃഷി ഓഫിസർ സി.എസ്. അജിത് കുമാർ, ഡപ്യൂട്ടി ഡയറക്ടർ കെ. എസ്. സിന്ധു, മാർക്കറ്റിങ് വിഭാ ഗം ഡപ്യൂട്ടി ഡയറക്ട‌ർ ഈശ്വര പ്രസാദ് അസി. ഡയറക്ടർ വി. വിനോയി, കൃഷി ഓഫീസർ ടി .എസ് സുമിന തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *