May 20, 2024

സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ നടത്തി

0
Img 20240101 Wa0041

കൽപ്പറ്റ : മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്റെയും ആര്‍.ജി.എസ്.എയുടെയും സഹകരണത്തോടെ മാലിന്യ മുക്തം നവകേരളം പ്രതിജ്ഞ എടുക്കലും സിഗ്‌നേച്ചര്‍ ക്യാമ്പയനും സംഘടിപ്പിച്ചു. കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ മാലിന്യ മുക്ത നവകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. കല്‍പ്പറ്റ നഗര സഭ ചെയര്‍പേഴ്സണ്‍ കേയംതൊടി മുജീബ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫ്, ഡെപ്യൂട്ടി ഡയറക്ടര്‍ പി.ജയരാജന്‍, നവകേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.സുരേഷ് ബാബു, കുടുംബശ്രീ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി.കെ ബാലസുബ്രമണ്യം, കല്‍പ്പറ്റ നഗരസഭ സെക്രട്ടറി അലി അസ്‌കര്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ റഹിം ഫൈസല്‍, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ്, കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് എക്സ്പെര്‍ട്ട് കെ.ആര്‍.ശരത് തുടങ്ങിയവര്‍ സംസാരിച്ചു.ആര്‍ ജി എസ് എ ബ്ലോക് കോര്‍ഡിനേറ്റര്‍മാര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ വിദ്യാര്‍ഥിനികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *