പുതുവല്‍സര സമ്മാനവുമായി നല്ലൂര്‍നാട് എം ആര്‍ എസ്
നെല്ലൂർനാട് : പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ എം എം ആര്‍ ജി എച്ച് എസ് എസ് നല്ലൂര്‍നാടിലെ കുട്ടികളാണ്
നിര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലെത്തി സമ്മാനങ്ങള്‍ കൈമാറിയത്. എം ആര്‍ എസിലെ പ്ലസ് ടു ഹ്യുമാനിറ്റിക് ബാച്ചില്‍ പഠിക്കുന്ന 45 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമായി നിര്‍മ്മല്‍ ജ്യോതിയിലെത്തിയത്. പ്രിന്‍സിപ്പള്‍ വി.ആര്‍ ആശ, സീനിയര്‍ സൂപ്രണ്ട് ടി.പി ശ്രീകല, സോഷ്യല്‍ വര്‍ക്ക് അധ്യാപകന്‍ ബിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരില്‍ നിന്നും, ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും രക്ഷകര്‍ത്താക്കളില്‍ നിന്നും ശേഖരിച്ച സമ്മാനങ്ങളുമായി കുട്ടികള്‍ എത്തിച്ചേര്‍ന്നത് വേറിട്ട അനുഭവമായി. സൈക്കിളുകള്‍, പന്തുകള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് കൈമാറി. സോഷ്യല്‍ വര്‍ക്ക് പഠനപ്രനര്‍ത്തനത്തിന്റെ ഭാഗമായി തപോവനവും കമ്മ്യൂണിറ്റി സെന്ററായ ശ്രേയസും വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിച്ചു.
Leave a Reply