ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തൊമ്പതാം ശ്രാദ്ധപ്പെരുന്നാൾ നാളെ മുതൽ
മീനങ്ങാടി: മലബാര്‍ ഭദ്രാസനാധിപനായിരുന്ന ശാമുവേല്‍ മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തൊമ്പതാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് മീനങ്ങാടി കത്തീഡ്രല്‍ നിര്‍മ്മിച്ചു നല്‍കുന്ന ഇരുപത്തൊന്നാമത് ഭവനത്തിന്റെ താക്കോല്‍ ദാനം അനുസ്മരണ സമ്മേളനത്തില്‍ വെച്ച് ഇടവക മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വ്വഹിക്കുമെന്ന് വികാരി ഫാ. ബിജുമോന്‍ കര്‍ളോട്ടുകുന്നേല്‍ അറിയിച്ചു.പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന ഓരോ ഭവനം എല്ലാ വര്‍ഷവും ഇടവകയുടെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്‍. 16, 17 തീയതികളില്‍ നടത്തപ്പെടുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് പ്രധാന കാര്‍മ്മീകത്വം വഹിക്കും. പതിനാറിന് അഞ്ച് മണിക്ക് കൊടി ഉയര്‍ത്തല്‍, 6-30 ന് സന്ധ്യാപ്രാര്‍ത്ഥന, 7-15 ന് പ്രസംഗം , 7.30 ശമുവേല്‍ സംഗമം, 8-30 ആശീര്‍വ്വാദം പ്രധാന പെരുന്നാള്‍ ദിനമായ പതിനേഴിന് 7-30 ന് പ്രഭാത പ്രാര്‍ത്ഥന, 8.15 ന് മലബാര്‍ ഭദ്രാസനത്തിലെ വിവിധ പളളികളില്‍ നിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തിച്ചേരുന്ന തിര്‍ത്ഥയാത്രാസംഘങ്ങള്‍ക്ക് സ്വീകരണം നല്‍കും. 8-30 ന് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ സഹകാര്‍മ്മീകത്വത്തിലും വി.കുര്‍ബ്ബാനയും, തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് അദ്ധ്യക്ഷത വഹിക്കും. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.ഇ.വിനയന്‍ ഉദ്ഘാടനം ചെയ്യും. അഖില വയനാട് ചിത്രരചനാ മല്‍സര വിജയികള്‍ക്കുളള സമ്മാനദാനം നേര്‍ച്ച, പൊതുസദ്യ , കൊടി ഇറക്കല്‍ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. തുടര്‍ന്ന് മലബാര്‍ ഭദ്രാസനത്തിലെ ശുശ്രൂഷകരുടെ സംഗമം നടത്തപ്പെടും. സ്വാഗത സംഘ യോഗത്തില്‍ ഫാ. ബേസില്‍ വട്ടപ്പറമ്പില്‍, ഫാ.സോജന്‍ വാണാക്കുടി, ഫാ.അലക്‌സ് പന്തനാല്‍, ഫാ.ഗീവര്‍ഗീസ് മേലേത്ത് ട്രസ്റ്റി മത്തായിക്കുഞ്ഞ് പുളിനാട്ട്, ജോ. ട്രസ്റ്റി ജോഷി മാമുട്ടത്ത്, സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേല്‍, സാബു വരിക്കളായില്‍, ബാബുപോള്‍ വണ്‍ണ്ടാനത്തില്‍, അനില്‍ ജേക്കബ് കീച്ചേരിയില്‍, ബേബി ഇലവുംകുടി, ഐസക് കുടുക്കപ്പാറ, ജെയിംസ് തണ്ടേക്കാട്ട്, ബെനിറ്റോ വര്‍ഗീസ് പൊട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. പെരുന്നാളിനോടനുബന്ധിച്ച് അഖില വയനാട് ചിത്രരചനാ മല്‍സരം, വിളംബര ജാഥ എന്നിവ സംഘടിപ്പിച്ചു.
Leave a Reply