ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
മുള്ളന്‍കൊല്ലി:കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുകതാഭിമുഖ്യത്തില്‍ നടത്തുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതി 2.0 യുടെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ അന്വേഷകര്‍ക്കായി ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു. ഫെസിലിറ്റേഷന്‍ സെന്റര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരിയില്‍, മെമ്പര്‍മാരായ ലില്ലി തങ്കച്ചന്‍, ജോസ് നെല്ലേടം, പി കെ ജോസ്, പി.എസ് കലേഷ്, ജിസ്ര മുനീര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, മെമ്പര്‍ സെക്രട്ടറി ഡി തദയൂസ്, സി.ഡി.എസ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ജോബിനി ബെന്നി, കമ്മ്യൂണിറ്റി അംബാസിഡര്‍ സി പ്രവിത തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Reply