October 12, 2024

ക്യാന്‍വാസില്‍ വിരിഞ്ഞത് ചെറുപുഞ്ചിരികള്‍; നിറമെഴുതി  ജില്ലാ കലക്ടര്‍

0
Img 20240124 192056

 

തിരുനെല്ലി: ബാലികാ ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലിയില്‍ സംഘടിപ്പിച്ച ബാലിക സംരക്ഷണ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികള്‍ ചെറുവരകളുടെ വിസ്മയം തീര്‍ത്തു. ബാലികാ സംരക്ഷണത്തിന്റെ സന്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുമാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചത്. കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വരച്ച് ജില്ലാ കലക്ടര്‍ ഡോ രേണുരാജ് ക്യാന്‍വാസില്‍ ചിത്രം വരക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി. സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, കെ ദേവകി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ തുടങ്ങിയ വിശിഷ്ടാതിഥികളും ക്യാന്‍വാസില്‍ വര്‍ണ്ണ വരകള്‍ തീര്‍ത്തു. തുല്യതക്ക് വേണ്ടിയുള്ള ആഹ്വാനങ്ങളായിരുന്നു ക്യാന്‍വാസില്‍ വിരിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചത്. തിരുനെല്ലി ക്ഷേത്രത്തില്‍ എത്തിയ തീര്‍ത്ഥാടകരിലും സന്ദര്‍ശകരിലും ചിത്രങ്ങള്‍ ഒരു പോലെ കാതുകമുണര്‍ത്തി. ക്യാന്‍വാസില്‍ അഭിപ്രായം വരയാക്കി മാറ്റാന്‍ അവരും മറന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും വകുപ്പു ജീവനക്കാരും ബാലികാ സംരക്ഷണ സന്ദേശ ക്യാന്‍വാസിന്റെ ഭാഗമായി മാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *