May 20, 2024

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ജില്ല

0
Img 20240126 Wa0056

കൽപ്പറ്റ : രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ച് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വിശിഷ്ടാതിഥിയായി. രാവിലെ 8.30 യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് മന്ത്രി ദേശീയ പതാക നിവര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. പരേഡില്‍ 25 പ്ലാറ്റൂണുകളാണ് ഇത്തവണ അണിനിരന്നത്. നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.ജെ അമിത് സിംഗ് പരേഡ് കമാന്‍ഡറായിരുന്നു. വയനാട് ഡി.എച്ച്.ക്യു റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ബെന്നിയായിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡര്‍. മാനന്തവാടി എസ്.പി.സി സംഘം ബാന്റ് വാദ്യമൊരുക്കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വിമുക്തഭടൻമാർ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കേളേജുകളിലേയും എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.

പോലീസ്, എക്‌സൈസ് , ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ക്കു പുറമെ മുട്ടില്‍ ഡബ്ല്യു എം.ഒ കോളേജ്, കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂൾ, ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, എന്നിവിടങ്ങളിലെ എന്‍.സി.സി പ്ലാറ്റൂണുകളും പിണങ്ങോട് ഡബ്ല്യു.ഒ.എച്ച് എസ് എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എം.ആർ. എസ്, നല്ലൂർനാട് എ.എം ആർ എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ ജി.എച്ച്.എസ്, മുണ്ടേരി ജി.വി.എച്ച്.എസ്, കണിയാരം ജി.കെ.എം.എച്ച്.എസ്.എസ്, തരിയോട് ജി.എച്ച്.എസ്.എസ്, പനമരം ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നീ എസ്.പി.സി പ്ലാറ്റൂണുകളും കൽപ്പറ്റ എൻ.എസ്.എസിൻ്റെ സ്കൗട്ട്, ഗൈഡ്‌സ് പ്ലാറ്റൂണും കാക്കവയൽ ജി.എച്ച്.എസ്.എസ് ജെ.ആര്‍.സി പ്ലാറ്റൂണുകളുമാണ് പങ്കെടുത്തത്.

നടവയൽ സെൻ്റ് തോമസ് എച്ച് എസ് എസിൻ്റെ ദേശഭക്തി ഗാനം, കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിന്റെ നാടൻപാട്ട് എന്നിവയും നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.ഡി.എം എൻ.ഐ ഷാജുവിന് ജില്ലാ ഭരണകൂടത്തിൻ്റെ ഉപഹാരം മന്ത്രി നൽകി. ചടങ്ങില്‍ പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. പൂർണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പരിപാടികൾ നടന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *