പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു
മാനന്തവാടി :മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 വർഷത്തിൽ നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് നൽകിയാണ് പ്രോഗ്രസ് റിപ്പോർട്ടിൻ്റെ പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. തുടർച്ചയായ മൂന്നാം വർഷമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കുന്നത്. 2023 -24 കാലയളവിൽ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ വിശദ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റുള്ള തദ്ദേശ സ്ഥാപനങ്ങൾക്കും മാതൃകയാകുകയാണ് ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രോഗ്രസ്സ് റിപ്പോർട്ട് അവതരണം. ചടങ്ങിൽ സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണൻ,എൽസി ജോയി, അംബികാ ഷാജി,സുധി രാധാകൃഷ്ണൻ, എടവക പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ജംഷീറ ഷിഹാബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വിജയൻ, മീനാക്ഷി രാമൻ, എ.എൻ സുശീല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ പി കല്യാണി, സൽമ മൊയിൻ,കെ.വി വിജോൾ, ജനപ്രതിനിധികൾ,ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply