May 20, 2024

മാതാപിതാക്കളെ സംരക്ഷിച്ച് മാതൃക കാണിക്കണം:സംഷാദ് മരയ്ക്കാർ

0
Img 20240127 163803

 

പുൽപ്പള്ളി: മാതാപിതാക്കൾക്ക് വയസ്സാകുമ്പോൾ വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കുന്നതിന് പകരം, അവർക്ക് മതിയായ സംരക്ഷണവും സന്തോഷവും നൽകി മാതൃക കാണിക്കുവാനുള്ള സാമൂഹിക പ്രബുദ്ധത കൈവരിക്കാൻ രാജ്യത്തെ യുവജന സമൂഹത്തിന് സാധിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ പറഞ്ഞു. പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ സംഘടിപ്പിച്ച ദ്വിദിനസഹവാസ ക്യാമ്പ് – നിലാവിന്റെ സ്വർഗ്ഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിരുദ പഠനം പൂർത്തിയാക്കി സമൂഹത്തിലേക്കിറങ്ങുന്ന വിദ്യാർത്ഥികൾക്കുള്ള ഫിനിഷിംഗ് സ്കൂൾ പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ജയശ്രീ കോളേജിൽ വെച്ച് ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്. കരിക്കുലം പാഠ്യ വിഷയങ്ങൾക്കതീതമായി, വിദ്യാർത്ഥികൾ സാമൂഹിക ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട നേതൃത്വപാടവം,വ്യക്തിത്വവികസനം, കരിയർ പ്ലാനിങ്, മാനസികാരോഗ്യവും കൗൺസിലിംഗും, ജീവിതനൈപുണി വികാസം, സാമൂഹികാവബോധനം, ലിംഗസമത്വം എന്നീ വിഷയങ്ങളിൽ ചർച്ച ക്ലാസുകളും കലാ സാംസ്കാരിക പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

ജയശ്രീ കോളേജ് യൂണിയൻ ചെയർ പേഴ്സൺ വിഎസ് നന്ദന അധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ കെ ആർ ജയറാം പ്രിൻസിപ്പൽ ഡോക്ടർ എസ് ഷിബു ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ആർ ജയരാജ് യൂണിയൻ ഭാരവാഹികളായ നന്ദജ് ലാൽ, അബിൻ ഷാൻ, മുഹമ്മദ് ആദിൽഷാ, ശരൺ മനോജ്, രഞ്ജിൽ, കെ പി ആൽബിൻ, അധ്യാപകരായ എ എസ് നാരായണൻ ഡോക്ടർ പി എഫ് മേരി,ഷൈൻ പി ദേവസ്യ എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *