May 20, 2024

പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം ഇന്ന് മുതല്‍

0
Img 20240131 095529

 

കല്‍പ്പറ്റ: പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം ഇന്ന് മുതല്‍ ഫെബ്രുവരി ആറ് വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന്ന് ഉച്ചക്ക് മൂന്ന് മണിക്ക് ഒതയോട്ട് തറവാട്ടില്‍ നിന്നും തിരുവാഭരണ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ആറ് മണിയോടെ ഉത്സവത്തിന് കൊടിയേറും, ഭജനി, കോല്‍ക്കളി, ഭക്തിഗാനമേള, പ്രസാദ ഊട്ട്, പ്രാദേശിക കലാപരിപാടികള്‍ എന്നിവ അന്ന് നടക്കും. രണ്ടിന് രാവിലെ ഒമ്പതരക്ക് വെള്ളാട്ട് നടക്കും തുടര്‍ന്ന് ഒരു മണിയോടെ യംങ് സ്റ്റാര്‍ പൂതാടി അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറും. വിവിധ ചടങ്ങുകള്‍ക്ക് ശേഷം ഉച്ചക്ക് ഒരു മണിയോടെ അന്നദാനം നടക്കും. വൈകിട്ട് ആറരക്ക് ഭഗവതിസേവയും തുടര്‍ന്ന് ഭജനയും, തായമ്പകയും കളമെഴുത്തും പാട്ടും, വിവിധ കലാപരിപാടികളും നടക്കും. മൂന്നാംതിയ്യതി രാവിലെ ഒമ്പത് മണിക്ക് പൊങ്കാല നടക്കും. രാവിലെ ഏഴ് മണിക്ക് ഭക്തിഗാനമേള, രാത്രി എട്ടരക്ക് പറയിപെറ്റ പന്തിരുകുലം നാടകം എന്നിവ നടക്കും. നാലിന് ഉച്ചക്ക് 12 മണിക്ക് ഓട്ടം തുള്ളന്‍, തോറ്റം, ഭഗവതി സേവ ഭക്തിഗാനമേള എന്നിവ നടക്കും. രാത്രി ഒമ്പതരക്ക് താലപ്പൊലി എഴുന്നള്ളത്ത് വരവ് നടക്കും. അഞ്ചിന് രാവിലെ 10 മണിക്ക് പറയളവ്, വൈകിട്ട് ആറരക്ക് ഭഗവതി സേവ, തുടര്‍ന്ന് ഭജന, പള്ളിവേട്ട, തിരിച്ചെഴുന്നള്ളിപ്പ്, പള്ളിക്കുറുപ്പ് എന്നിവ നടക്കും. സമാപനദിവസമായ ആറിന് രാവിലെ 10 മണിക്ക് ഉത്സവത്തിന് കൊടിയിറങ്ങും, ഉച്ചപൂജക്കും, ശ്രീഭൂതബലിക്കും ശേഷം നട അടക്കും, വാര്‍ത്താസമ്മേളനത്തില്‍ ഒ ടി ബാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, ഒ ടി ചന്ദ്രശേഖരന്‍, എം ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *