May 20, 2024

പീസ് വില്ലേജ് സപ്പോർട്ടിങ് കമ്മറ്റി രൂപീകരണത്തിന് തുടക്കമായി.

0
Img 20240304 091345

 

പിണങ്ങോട്: ജീവകാരുണ്യ സേവനരംഗത്ത് 8 വർഷം പൂർത്തിയാക്കുന്ന വയനാട് പീസ് വില്ലേജ്, പ്രാദേശിക തലങ്ങളിൽ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചായത്തിൽ പീസ് വില്ലേജ് സപ്പോർട്ടിങ് കമ്മറ്റി രൂപീകരിച്ചു.

പടിഞ്ഞാറത്തറ സാംസ്‌കാരിക നിലയത്തിൽ നടന്ന യോഗം കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അസ്മ ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് കമ്മിറ്റി പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണൻ മുഖ്യാതിഥിയായി. മാനേജർ ഹാരിസ് അരിക്കുളം എക്സിക്യൂട്ടീവ് അംഗം ജാസർ പാലക്കൽ എന്നിവർ പദ്ധതി വിശദീകരിച്ചു.

ആരോരുമില്ലാതെ തെരുവിലായി പോയവരും ബന്ധുക്കൾ ഉപേക്ഷിച്ചപ്പോൾ ജീവിതം വഴി മുട്ടിപോയവരും, അവശരും നിത്യരോഗികളുമായ എഴുപത്തഞ്ചോളം സഹോദരങ്ങളെയാണ് പീസ് വില്ലേജ് നിലവിൽ സംരക്ഷിക്കുന്നത്.

സാന്ത്വനത്തിന്റെ സ്നേഹസ്പർശവുമായി വയനാട് ജില്ലയിലെ നിരാലംബരായ നിരവധി മനുഷ്യർക്ക് അത്താണിയാകുന്ന ഫിസിയോതെറാപ്പി ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ, ഡയാലിസിസ് സെന്റർ, പെയിൻ & പാലിയേറ്റിവ് കെയർ ഹോസ്പൈസ്‌, ഒ പി ക്ലിനിക്, കൗൺസിലിങ് സെന്റർ, ആത്മീയ സാംസ്‌കാരിക കേന്ദ്രം ഉൾപ്പെടെയുള്ള പദ്ധതികളുമായി പീസ് വില്ലേജ് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.

ഈ പദ്ധതികളുടെ ഗുണഫലം കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് പഞ്ചായത്ത് തല കൂട്ടായ്മകൾക്ക് സാധിക്കും. പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, പാലിയേറ്റീവ് പ്രവർത്തകർ, വിവിധ സാമൂഹിക സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. കെ ടീ കുഞ്ഞബ്ദുള്ള സ്വാഗതവും പി ആർ ഓ കെസിയ മരിയ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: കെ ടി കുഞ്ഞബ്ദുള്ള (പ്രസിഡന്റ്) ജിജി ജോസഫ്, ബഷീർ കെ എം, ബിന്ദു ബാബു, സി കെ ഗഫൂർ (വൈസ് പ്രസിഡണ്ട്) യുസി ഹുസൈൻ (ജനറൽ സെക്രട്ടറി) ബുഷറ ഉസ്മാൻ, ബിനു വി.കെ, നൗഷാദ് എം.പി, റഹ്മത് ഗഫൂർ (സെക്രട്ടറി) ശകുന്തള ഷണ്മുഖൻ (ട്രഷറർ)

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *