May 20, 2024

കേരളത്തിൽ തെരഞ്ഞെടുപ്പ് ഏപ്രിൽ 26ന്: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ

0
Img 20240316 161500

ന്യൂഡൽഹി: രാജ്യത്തിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ലോക് സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 26ന് തെരഞ്ഞെടുപ്പും, ജൂൺ നാലിന് വോട്ടെണ്ണലും നടക്കും.

രാജ്യത്ത് 96.8 കോടി വോട്ടർമാരാണ് നിലവിലുള്ളതെന്ന് കമ്മീഷൻ വ്യക്തമാക്കി. അതിൽത്തന്നെ, 1.8 കോടി കന്നി വോട്ടർമാരാണ്. രാജ്യത്ത് ആകെ 10.5 ലക്ഷം പോളിംഗ് ബൂത്തുകളുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. രാജ്യത്ത് വനിതാ വോട്ടർമാരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു. രാജ്യത്ത് 48000 ട്രാൻസ്‌ജെന്റർ വോട്ടർമാരുണ്ട്. 100 വയസ് കഴിഞ്ഞ 2.8 ലക്ഷം വോട്ടർമാർ രാജ്യത്ത് നിലവിലുണ്ട്.

രാജ്യത്തിന്റെ എല്ലാ കോണുകളിലെയും പൗരന്മാർ തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തുന്നു എന്ന് ഉറപ്പ് വരുത്തും. 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷികാർക്കും വീട്ടിലിരുന്നു തങ്ങളുടെ വോട്ട് രേഖപ്പെടുത്താം. പരാതികൾ സിവിജിൽ ആപ്പിൽ രേഖപ്പെടുത്താം, 100 മിനിറ്റിനകം പരിഹാരമെന്നും കമ്മീഷൻ വ്യക്തമാക്കി.

ക്രമക്കേടുകൾ പരിശോധിക്കാൻ ജില്ലകളിൽ മുഴുവൻ സമയവും പ്രത്യേക കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കും. അതിർത്തി മേഖലകളിൽ ശക്തമായ ഡ്രോൺ നിരീക്ഷണം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *