May 20, 2024

ഷോബിൻ സി ജോണിൻ്റെ അറസ്റ്റ്‌ ഖേദകരം – ആം ആദ്മി പാർട്ടി  

0
20240318 130943

 

മാനന്തവാടി: അത്യാസന്ന നിലയിൽ ആശുപത്രിയിൽ എത്തിച്ച രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ സമാദാനപരമായി പ്രതിഷേധിച്ച ഷോബിനെ അറസ്റ്റ്ചെയ്തു ജയിലിൽ അടച്ച നടപടി ഖേദകരമാണെന്ന് ആം ആദ്മി പാർട്ടി മാനന്തവാടി മണ്ഡലം കമ്മറ്റി. 29 ന് അസുഖം ബാധിച്ച് അത്യാസന്ന നിലയിൽ പുലർച്ചെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ബിജു മാത്യു എന്ന 47 കാരന് മതിയായ ചികിത്സ നൽകാതിരിക്കുകയും കൃത്യമായ പരിശോധനകൾ പോലും നടത്താതെ സമയം താമസിപ്പിക്കുകയും പ്രാഥമിക ചികിത്സയോ മറ്റു പരിഗണനകളോ നൽകാതെ അ ലക്ഷ്യമായി ലിയോ ഹോസ്പിറ്റൽ കൽപ്പറ്റയിലേക്ക് റഫർ ചെയ്തയക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന വഴിക്ക് മരണപ്പെടുകയും ചെയ്തു .സംഭവത്തിൽ ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർക്ക് പരാതികൾ നൽകിയിട്ട് ആഴ്ചകൾ പിന്നിട്ടിട്ടും മതിയായി നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബിജുവിന്റെ ബന്ധു ഷോബിൻ ആശുപത്രിയിൽ എത്തി പ്രതിഷേധിക്കുകയും ഇതിനെ തുടർന്ന് അന്യായമായി അറസ്റ്റ് ചെയ്യുകയും ചെയ്ത സർക്കാർ നടപടി മനുഷ്യത്വരഹിതവും ജനങ്ങളോടുള്ള വെല്ലുവിളി ആണെന്നും ആം ആദ്മി പാർട്ടി മാനന്തവാടി മണ്ഡലം കമ്മറ്റി അഭിപ്രായപ്പെട്ടു.

 

അപകടങ്ങൾ സംഭവിച്ചോ മറ്റു രോഗങ്ങളാലോ മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തുന്ന രോഗികളെ ബോധപൂർവ്വം മറ്റു ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന രീതി ചില ഡോക്ടർമാർ തുടരുന്നതു അവസാനിപ്പിക്കുകയും ബിജുവിന്റെ മരണം ഡോക്ടർമാരുടെ അനാസ്ഥ മൂലം സംഭവിച്ചതാണെന്ന ബന്ദുക്കളുടെ പരാതിയിൻമേൽ സമഗ്ര അന്യേഷണം നടത്തി കുറ്റക്കാരായവരെ മാതൃകാ പരമായി ശിക്ഷിക്കണം എന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. മതിയാ ചികിത്സ സംവിധാനങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച ഇനി വെച്ച് പൊറുപ്പിക്കാൻ ആവില്ല, യുദ്ധകാലാടിസ്ഥാനത്തിൽ സംവിധാനങ്ങൾ ക്രമീകരിച്ച് മുന്നോട്ട് പോകാൻ അധികൃതർ തയ്യാറാകണം എന്നും മണ്ഡലം പ്രസിഡൻ്റ് അഡ്വ: ടി.വിസുഗതൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് മുജീബ് റഹ്മാൻ അഞ്ചുകുന്ന്, ബാബു തച്ചറോത്ത്, മനോജ്‌ കുമാർ, മനു മത്തായി, മാത്യു ജോസഫ് ,സനൽകുമാർ ,അനീഷ് എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *