May 20, 2024

നൽപ്പതാം വെള്ളി ആചരണവും കുരിശുമല കയറ്റവും 22ന്

0
Img 20240320 1109195ddpbdu

പുൽപ്പള്ളി: വലിയ നോമ്പിലെ പ്രധാന ദിനങ്ങളിലൊന്നായ നാൽപ്പതാം വെള്ളി ആചരണവും കുരിശുമല കയറ്റവും മാർച്ച് 22 ന് നടക്കും. മുള്ളൻകൊല്ലി ഫൊറോനയുടെ നേതൃത്വത്തിൽ മേഖലയിലെ 12 ഇടവകകളുടെ പങ്കാളിത്തത്തോടെയാണ് ഈ നോമ്പുകാല അനുഷ്ഠാനം നടത്തുന്നത്. വിശ്വാസികൾ ഉപവാസത്തോടെ മരക്കുരിശും കയ്യിലേന്തി പാപപരിഹാരത്തിനായി നടത്തുന്ന കുരിശിന്റെ വഴിയിൽ പങ്കെടുക്കും. മുള്ളൻകൊല്ലി ഫൊറോനാ പള്ളിയിൽ ഒന്നാം സ്ഥലത്തോടെ ആരംഭിച്ച് ശിശുമല കുരിശുമലയിലെ പതിനാലാം സ്ഥലത്തോടെ സമാപിക്കും. സമാപന പ്രാർത്ഥനയ്ക്ക് ശേഷം തീർത്ഥാടന കേന്ദ്രത്തിൽ നടത്തുന്ന കുർബാനയ്ക്ക് മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ. അലക്‌സ് താരാമംഗലം കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് നേർച്ച ഭക്ഷണത്തോടെ സമാപിക്കും.

 

വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. കുരിശിൻ്റെ വഴിയിൽ പങ്കെടുക്കുന്നവർക്ക് വിവിധ സ്ഥലങ്ങളിൽ കുടിവെള്ളം ഒരുക്കും. മലയിറങ്ങി വരുന്നവർക്ക് മടങ്ങാൻ ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശുമല കയറ്റം നടത്തിവരുന്നു.

 

പുതുഞായർ ആഘോഷവും മാർ തോമാശ്ലിഹായുടെ തിരുനാളും ഇക്കൊല്ലം വിപുലമായി കൊണ്ടാടും.

3 ദിവസത്തെ ആഘോഷങ്ങളാണ് മലബാറിന്റെ മലയാറ്റൂരായ ശിശുമലയിൽ നടത്തുന്നതെന്ന് വികാരി ഫാ. ബിജു മാവറ അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *