May 20, 2024

കടമാൻതോട് ഡാം പദ്ധതി ഉടൻ നടപ്പിലാക്കണം

0
Img 20240324 144225

 

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചയ്ക്ക് പരിഹാരമായി കടമാൻതോട് ഡാം പദ്ധതി നടപ്പാക്കണമെന്ന് കടമാൻ തോട് പദ്ധതി കർമ്മ സമിതി ആവശ്യപ്പെട്ടു. ഇടയ്ക്കിടെ ഉണ്ടാകുന്ന വരൾച്ച കാർഷിക മേഖലയ്ക്ക് വലിയ തകർച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. 2004 ലാണ് ഏറ്റവും കൂടുതൽ വരൾച്ച ഈ മേഖലയിൽ അനുഭവപ്പെട്ടത്. അന്നത്തെ വരൾച്ചയെക്കാളും ഇപ്പോഴത്തെ വരൾച്ചയാണ് കൂടുതൽ ശക്തമായിട്ടുള്ളത്.

 

വേനൽ ശക്തി പ്രാപിച്ചതോടെ പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകൾ രൂക്ഷമായ വരച്ചയുടെ പിടിയിലായിരിക്കുകയാണ്. ജലസ്രോതസ്സുകളൊക്കെ വറ്റി വരണ്ടുത് കൊണ്ട് തന്നെ കൃഷികൾ ഉണങ്ങി കരിയുകയും, വെള്ളം ലഭ്യമല്ലാത്തതു കൊണ്ട് ഒട്ടേറെ കുടുംബങ്ങൾ പശു വളർത്തൽ ഉപേക്ഷിക്കുകയും ചെയ്തു. കൂടാതെ കുടിവെള്ളം പോലും പല കുടുംബങ്ങൾക്കും കിട്ടാക്കനിയായിരിക്കുകയാണെന്നും കർമ്മ സമിതി ആരോപിച്ചു.

 

മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ വരൾച്ച പരിഹാരത്തിന് കോടികൾ ചിലവഴിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥനും, ഇടനിലക്കാരും നല്ലൊരു ഭാഗം പണം തട്ടിയെടുത്തതെല്ലാതെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. 2016ൽ സർക്കാർ ആവിഷ്ക്കരിച്ച വരൾച്ച ലഘൂകരണ പദ്ധതി ഉദ്യോഗസ്ഥർക്കും ഇടനിലക്കാർക്കും വേണ്ടിയുള്ള അഴിമതി പദ്ധതി എന്നല്ലാതെ പ്രദേശത്തിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. വരൾച്ചാ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരത്തിന് വേണ്ടി കടമാൻതോട് പദ്ധതി എത്രയും വേഗത്തിൽ നടപിലാക്കുക എന്നതാണ്.

 

 

പദ്ധതിയുടെ ഭാഗമായ ചിലർ കടമാൻതോട് പദ്ധതി നടപ്പിലായാൽ വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ കേന്ദ്രങ്ങളില്ലേക്ക് എത്തും എന്ന് പ്രചരിപ്പിച്ചിരുന്നു. ഇത് ജനങ്ങളെ തെറ്റി ധരിപ്പിക്കുന്നതിന് ഉള്ള പ്രചാരണമാണ്. വന്യ മൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയാണ്. കടമാൻതോട് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ചുറ്റുമുള്ള വനത്തിലേക്ക് കനാൽ വഴിയോ പൈപ്പ് വഴിയോ വെള്ളമെത്തിച്ച് ധാരാളം കുളങ്ങൾ നിർമ്മിക്കുകയും തീറ്റയ്ക്ക് ആവശ്യമായിട്ടുള്ള സംവിധാനങ്ങൾ വനത്തിൽ തന്നെ എത്തിക്കുകയും ചെയുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാകും. കൂടാതെ വനാവും നാടും വേർതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടാക്കണം.

 

 

വരൾച്ച ശക്തമായതോടെ കാർഷിക മേഖലയുടെ തകർച്ചയും ആളുകളുടെ വരുമാനത്തിൽ വലിയ കുറവുമാണ് വന്നിട്ടുള്ളത്. അത്കൊണ്ട് എത്രയും വേഗം കടമാൻതോട് പദ്ധതി നടപ്പിലാക്കാൻ സർക്കാരും ഡിപ്പാർട്ട്മെൻ്റും തയ്യാറാകണമെന്ന് കടമാൻതോട് പദ്ധതി കർമ്മ സമിതി ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. യോഗത്തിൽ കെ.എൻ. സുബ്രഹ്‌മണ്യൻ അധ്യക്ഷത വഹിച്ചു. കൺവീനർ ജോസ് നെല്ലേടം, എം. ആർ. ജനകൻ, പി.ജെ. അഗസ്റ്റി, കെ.സി. വർഗീസ്, ശിവരാമൻ പാറക്കുഴി തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *