May 20, 2024

ലോക ക്ഷയരോഗ ദിനാചരണം: ബോധവത്ക്കരണ വീഡിയോ, പോസ്റ്റര്‍ പ്രകാശനം നടത്തി

0
Img 20240325 164418

കൽപ്പറ്റ: ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസും, ജില്ലാ ടിബി സെന്ററും സംയുക്തമായി നിര്‍മ്മിച്ച ക്ഷയരോഗ ബോധവത്ക്കരണ സീരീസ് അനിമേഷന്‍ വീഡിയോയും, പോസ്റ്ററും ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ക്ഷയരോഗം തുടച്ചുനീക്കാന്‍ എല്ലാവരുടെയും സജീവ പങ്കാളിത്തം അത്യാവശ്യമാണെന്നും ആസ്പിരേഷണല്‍ ജില്ലയെന്ന നിലയില്‍ ജില്ലയെ ക്ഷയരോഗ മുക്തമാക്കാന്‍ പരിശ്രമിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

‘അതെ, നമുക്ക് ക്ഷയരോഗത്തെ അവസാനിപ്പിക്കാന്‍ കഴിയും’ എന്നതാണ് ലോക ക്ഷയരോഗ ദിനാചരണ സന്ദേശം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും, ബോധവത്ക്കരണ പരിപാടികളും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ക്ഷയരോഗ പ്രതിരോധ,നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവന നല്‍കിയ ബത്തേരി താലൂക്ക് ആശുപത്രിയിലെ പള്‍മണോളജിസ്റ്റ് ഡോ എബ്രഹാം ജേക്കബിനെ യോഗത്തില്‍ അനുമോദിച്ചു.

 

ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. പി.എസ് സുഷമ, കല്‍പ്പറ്റ ടിബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.എസ് ശുഭ, ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ.എച്ച് സുലൈമാന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ സലീം, എച്ച് ഐ വി- ടി. ബി കോ-ഓര്‍ഡിനേറ്റര്‍ വി.ജെ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

 

 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *