May 15, 2024

സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാഡമികളിലേക്കുള്ള സോണൽ തെരഞ്ഞെടുപ്പ് ഏപ്രിൽ16 മുതൽ

0
Img 20240330 171747

കൽപ്പറ്റ: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാഡമികളിലേക്കും, അണ്ടർ-14 വിമൺ ഫുട്ബോൾ അക്കാഡമിയിലേക്കും 2024-25 അദ്ധ്യായന വർഷത്തേക്ക് സ്വിമ്മിംഗ്, ബോക്സിംഗ്, ജൂഡോ, ഖോ-ഖോ, കബഡി, ഫെൻസിംഗ്, റസലിംഗ്, തയ്ക്വോണ്ടോ, ആർച്ചറി, സൈക്ലിംഗ്, നെറ്റ്ബോൾ, ഹോക്കി, ഹാന്റ്ബോൾ, സോഫ്റ്റ്ബോൾ (കോളേജ് മാത്രം), വെയ്റ്റ്ലിഫ്റ്റിംഗ് (കോളേജ് മാത്രം) എന്നീ കായിക ഇനങ്ങളിലായുള്ള സോണൽ  തെരഞ്ഞെടുപ്പ് 2024 ഏപ്രി 16 മുതൽ 30 വരെ നടത്തപ്പെടുന്നു.

വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 18, 19 തീയ്യതികളിൽ കോഴിക്കോട് ഫിസിക്ക എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ടിലാണ് സോണ തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. ജില്ലാതല സെലക്ഷനിൽ എൻട്രി കാർഡ് ലഭിച്ചവർക്കും, നിലവിൽ 6,7,10,+2 ക്ലാസ്സുകളിൽ പഠിക്കുന്ന കായികതാരങ്ങൾക്കും സോണൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാവുന്നതാണ്.

സ്കൂൾ ഹോസ്റ്റൽ കായികതാരങ്ങൾക്ക് 7, 8 ക്ലാസുകളിലേക്കാണ് പ്രവേശനം നൽകുന്നത്. (ഇപ്പോൾ 6,7 ക്ലാസുകളിൽ പഠിക്കുന്നവർ ആയിരിക്കണം) സംസ്ഥാനതല മത്സരങ്ങളിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയവർക്കും, ദേശീയതല മത്സരങ്ങളിൽ പങ്കെടുത്തവർക്കും 9-ാം ക്ലാസ്സിലേക്കുള്ള സെലക്ഷനിൽ പങ്കെടുക്കാവുന്നതാണ്.

സ്ബ്-ജൂനിയർ, ജൂനിയർ, സ്കൂൾ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡ കരസ്ഥമാക്കിയ കായികതാരങ്ങൾക്ക് 7,8,9 ക്ലാസ്സുകളിലേക്ക് നേരിട്ട് പ്രവേശനം നടക്കുന്നതാണ്.

ഉയരത്തിന് വെയ്റ്റേജ് മാർക്ക് നൽകുന്നതാണ്. സ്കൂളിൽ നിന്നുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. ജൂനിയർ, സീനിയർ, ഖേലോ ഇന്ത്യ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തവർക്ക് പ്ലസ്-വൺ, കോളേജ് സ്പോർട്സ് അക്കാഡമി പ്രവേശനത്തിന് പങ്കെടുക്കാവുന്നതാണ്.

ദേശീയ മത്സരങ്ങളിൽ 1,2,3 സ്ഥാനങ്ങൾ നേടിയവർക്ക് കായികക്ഷമതാ പരിശോധനയുടെ അടിസ്ഥാനത്തി നേരിട്ട് പ്രവേശനം അനുവദിക്കുന്നതാണ്. കനോയിംഗ് ആന്റ് കയാക്കിംഗ്, റോവിംഗ് കായിക ഇനങ്ങളിലുള്ള തെരഞ്ഞെടുപ്പ് ആലപ്പുഴ എസ്.ഡി.വി. എച്ച്.എസ്.എസി വെച്ച് നടത്തപ്പെടും.

സോണൽ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സ്പോർട്സ് കിറ്റ്, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്കൂളി നിന്നുള്ള എലിജിബിലിറ്റി സർട്ടിഫിക്കറ്റ്, സ്പോർട്സിലെ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം പ്രസ്തുത കേന്ദ്രത്തിൽ രാവിലെ 8:30 നു മുമ്പായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അറിയിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *