May 18, 2024

പ്ലസ് വൺ പ്രവേശനം ജില്ലയിൽ മൂവായിരം അധിക സീറ്റുകൾ അനുവദിച്ചു

0
Img 20240505 102331

ബത്തേരി: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കാനിരിക്കെ ജില്ലയിൽ പ്ലസ് വണ്ണിന് മൂവായിരത്തോളം അധിക സീറ്റുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ഹ്യൂമാനിറ്റീസിൻ്റെ നാല് താൽക്കാലിക ബാച്ചുകൾ ഉൾപ്പെടെയാണിത്. സർക്കാർ സ്കൂ‌ളുകളിൽ നിലവിലുള്ളതിന്റെ മുപ്പത് ശതമാനവും എയ്‌ഡഡ് സ്‌കൂളുകളിൽ ഇരുപത് ശതമാനവും മാർജിനൽ സീറ്റുകൾ അധികമായി അനുവദിക്കാനാണ് സർക്കാർ തീരുമാനം. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂ‌ളുകൾക്ക് പത്ത് ശതമാനം സീറ്റുകൾ കൂടി അധികമായി നൽകും.

ജില്ലയിൽ പ്ലസ് വൺ സീറ്റ് വർധന കഴിഞ്ഞ വർഷവും സർക്കാർ അനുവദിച്ചിരുന്നു. പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പക്ഷേ ജില്ലയിലാകെ എണ്ണൂറോളം സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വൈത്തിരി, എടത്തന, നീർവാരം തുടങ്ങി ചില സ്കൂളുകളിൽ മൂന്നിലൊന്ന് സീറ്റുകളും കാലിയായിരുന്നു. അതേസമയം ഇഷ്‌ടവിഷയം ഇഷ്ട സ്കൂ‌ളുകളിൽ ഇല്ലാതിരുന്നതിനാൽ സീറ്റു കിട്ടാതെ വലഞ്ഞവരും നിരവധി. ഇരുപത് ശതമാനത്തോളം വരുന്ന പട്ടികവർഗ വിഭാഗക്കാരായിരുന്നു അതിലേറെയും. ഈ പ്രശ്നം പരിഹരിക്കുന്നതിനു കാക്കവയൽ, മൂലങ്കാവ്, പനമരം, കുഞ്ഞോം തുടങ്ങിയ സർക്കാർ സ്‌കൂളുകളിൽ പുതിയ ഹ്യൂമാനിറ്റീസ് ബാച്ചുകൾ തുടങ്ങി. അത് ഈ വർഷവും തുടരും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *