May 19, 2024

പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണം

0
Img 20240508 112259

പനമരം: വിദ്യാലയ പരിധിയിൽ ഉൾപ്പെടുന്ന പട്ടികവർഗ വിദ്യാർഥികളുടെ പഠനം ഉറപ്പുവരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നീർവാരം ഹൈസ്കൂൾ അധ്യാപക രക്ഷാകർതൃസമിതി ആവശ്യപ്പെട്ടു.

മാനന്തവാടി പട്ടികവർഗ വികസന ഓഫിസിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ 2023-24 അധ്യയന വർഷത്തിൽ വിദ്യാവാഹിനി സൗകര്യം ഏർപ്പെടുത്തി അനുമതി നൽകിയ ഉത്തരവിൽ, ഓരോ സ്‌കൂളുകൾക്കും പ്രത്യേകം പ്രത്യേകം ക്യാച്ച്മെന്റ് ഏരിയകൾ നിശ്ചയിച്ചു നൽകിയിരുന്നു.

അപ്രകാരം നിശ്ചയിച്ച പ്രദേശങ്ങളിൽ നിന്നും വിദ്യാവാഹിനി സൗകര്യം ഇല്ലാത്ത എയ്‌ഡഡ്‌, സ്വകാര്യ സ്‌കൂളുകളിലേക്ക് മാനേജ്‌മന്റ് ഇടപെട്ടു രക്ഷിതാക്കൾക്കു വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളുടെ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി സ്കൂളുകളിൽ ചേർക്കുന്ന രീതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ അധ്യയനം ആരംഭിച്ച് ആദ്യ മാസങ്ങൾക്കുശേഷം ഈ കുട്ടികളെ സ്‌കൂളുകളിൽ എത്തിക്കുന്നതിൽ പ്രസ്തുത വിദ്യാലയങ്ങൾ ഗുരുതരമായ അലംഭാവം കാട്ടുന്ന സാഹചര്യമാണുള്ളത്.

ആവശ്യമായ ഇടപെടലുകളോ, വാഹന സൗകര്യമോ ലഭിക്കാതെ കുട്ടികൾ വിദ്യാലയങ്ങളിൽ പോകാത്ത അവസ്ഥയുണ്ടാകുന്നു. സർക്കാർ ഏർപ്പെടുത്തിയ വിദ്യാവാഹിനി സൗകര്യമുള്ള വിദ്യാലയം തൊട്ടടുത്തുള്ളപ്പോഴാണ് ഇത്തരത്തിൽ വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുന്നത്. ഇതുസംബന്ധിച്ച് നീർവാരം ഗവ.സ്കൂൾ അധ്യാപക രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ, ജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും മാനന്തവാടി പട്ടികവർഗ വികസന ഓഫിസർക്കും പരാതികൾ നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *