May 20, 2024

മേരി മാതാ കോളേജിൽ നാക് സന്ദർശനം മെയ് 9, 10 തിയതികളിൽ 

0
Img 20240508 123641

മാനന്തവാടി: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പാഠ്യ,പാഠ്യേതര, ഭൗതിക, ഗവേഷണ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും നടത്തപ്പെടുന്ന സന്ദർശനം മെയ് 9 ,10 തീയതികളിൽ മേരി മാതാ കോളേജിൽ നടത്തുന്നു.

തമിഴ്നാട്, ഗാന്ധി ഗ്രാം റൂറൽ ഇൻസ്റിറ്റ്യൂറ്റിലെ പ്രൊഫെസ്സർ,ഡോ. സേതു രാമൻ മാത്തൂർ ഗോപാലകൃഷ്ണൻ ചെയര്മാൻ ആയ കമ്മിറ്റിയിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പി സി പട്നായിക്, മഹാരാഷ്ട്രയിലെ സാകേത് കോളേജിലെ പ്രിൻസിപ്പാൾ ഡോ കൃഷ്ണമ രാജു സംഗരാജു എന്നിവർ അംഗങ്ങളാണ്.

കോളേജിലെ വിവിധ സാഹചര്യങ്ങൾ വിലയിരുത്തുന്നതോടോപ്പം, അധ്യാപക അനധ്യാപക ജീവനക്കാർ, കോളേജ് മാനേജ്മെന്റ്, വിദ്യാർത്ഥി, പൂർവ്വ വിദ്യാർത്ഥി, രക്ഷാകർതൃ പ്രതിനിധികളുമായും സംവദിക്കും. മെയ് 9ന് രാവിലെ 8 .30 ന് തുടങ്ങുന്ന സന്ദർശനം മെയ് 10 ന് വൈകുന്നേരം അവസാനിക്കും. നാലാമത് തവണയാണ് മേരി മാതാ കോളേജിൽ ഈ സന്ദർശനം നടക്കുന്നത്.

പത്ര സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ സിബിച്ചൻ ചേലക്കപ്പിള്ളിൽ, പ്രിൻസിപ്പാൾ, ഡോ പി പി ഷാജു, ഐ ക്യു എസി കോഓർഡിനേറ്റർ ഡോ സി ബിന്ദു കെ തോമസ്, പി ആർ ഒ റെജി ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *