May 19, 2024

കുറുവാ ദ്വീപ് ഉടന്‍തുറന്നു പ്രവര്‍ത്തനം ആരംഭിക്കണം : കുറുവാ സംരക്ഷണ സമിതി

0
Images 1
 
മാനന്തവാടി> ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നായ കുറുവാ ദ്വീപ്‌ ഉടന്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കുറുവാ സംരക്ഷണ സമിതി അ൦ഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചില തല്‍പര കക്ഷികളുടെ താല്‍പര്യ പ്രകാരമാണ് കുറുവാ ദ്വീപില്‍ ഇതുവരെ ഇല്ലാത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഇത് പ്രദേശത്തെ നൂറുകണക്കിന് തൊഴിലാളികളെയാണ് പ്രതിസന്ധിയിലാക്കുന്നത്.  അഖിലേന്ത്യാ കിസാന്‍ സഭയും, പരിസ്ഥിതി പ്രവര്‍ത്തകരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വസ്തുതാ വിരുദ്ധമായ പരാതികളാണ് ഈ സംഘടനകള്‍ ഉന്നയിക്കുന്നത്. കുറുവാ ദ്വീപ്‌ തുറന്നു പ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് ഇറങ്ങുമെന്നും ഇത് കാരണം കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിവരുമെന്നുമൊക്കെയാണ് തല്‍പര കക്ഷികളുടെ വാദങ്ങള്‍. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ദ്വീപ്‌ തുറന്നു പ്രവര്‍ത്തിച്ചാല്‍ വന്യമൃഗങ്ങള്‍ ഉള്‍ക്കാടുകളിലേക്ക് മാറി പോവുകയാണ് പതിവെന്നും  കുറുവാ സംരക്ഷണ സമിതി അ൦ഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചപ്പോള്‍ ഇല്ലാത്ത പ്രശ്നങ്ങളാണ് ഇപ്പോള്‍  ഉന്നയിക്കുന്നത്. ഒരു പരിധിവരെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമാണ്  ഈ വിനോദ സഞ്ചാര കേന്ദ്രം. എന്നാല്‍ വസ്തുത മനസിലാക്കാതെ  ഇതിനെ പറ്റി യാതൊരുവിധ അന്വേഷണമോ, ചര്‍ച്ചയോ നടത്താതെ ചില തല്‍പര കക്ഷികള്‍ക്ക് കൂട്ട്നില്‍ക്കുകയാണ് ചില ഉദ്യോഗസ്ഥരെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. ദ്വീപിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം പ്രവര്‍ത്തങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല.  വനം വകുപ്പിന്‍റെ കീഴിലുള്ള മറ്റു വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നും ഇല്ലാത്ത നിയന്ത്രങ്ങളാണിവിടെകൊണ്ടുവരുന്നത്. കുറുവ ഡി എം സി ചെയര്‍മാന്‍ നിയോജകമണ്ഡലം എം എല്‍ എ ഒ ആര്‍ കേളു, വൈസ് ചെയര്‍മാനായ  നഗരസഭാചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഇവരെയൊന്നും അറിയിക്കാതെയാണ്  എ സി സി എഫ് ഉത്തരവിറക്കിയത്.  ഇത്തരം പ്രവര്‍ത്തികളിലൂടെ  പ്രദേശത്തെ ജനങ്ങളെ  എല്‍ ഡി എഫ് സര്‍ക്കാരിനെതിരേയും  സ്ഥല൦ എം എല്‍ എ യ്ക്ക് എതിരേയും തിരിച്ചു വിടാനാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും കുറുവാ സംരക്ഷണ സമിതി അ൦ഗങ്ങള്‍ ആരോപിച്ചു. ആരോടും ആലോചിക്കാതെ കര്‍ണ്ണാടകയിലെ  ചാമരാജ നഗര്‍ കളക്ടര്‍ ഇറക്കിയ  യാത്ര നിരോധന ഉത്തരവിന്‍റെ പ്രയാസങ്ങള്‍ നേരിടുമ്പോഴാണ് സമാന രീതിയില്‍ കേരളത്തിലും ഉത്തരവിറക്കിയിരിക്കുന്നത്.  ഉത്തരവ് പിന്‍വലിച്ച് പൂര്‍വസ്ഥിതിയില്‍ ദ്വീപ്‌ പ്രവര്‍ത്തിക്കണമെന്നും അതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയാറായില്ലെങ്കില്‍ മുഖ്യമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. കുറുവാ ദ്വീപ്‌ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇനിയും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കുറുവാ സംരക്ഷണ സമിതി അ൦ഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  കുറുവാ സംരക്ഷണ സമിതി ചെയര്‍മാന്‍ സണ്ണി ജോര്‍ജ്ജ്, കണ്‍വീനര്‍ ജോസ് സി തോമസ്‌, വി കെ ബാബു, വി യു സുനില്‍ കുമാര്‍, പി എന്‍ ഗിരീഷ്‌, ശ്യാമള മധു, വിനീത സുനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *