May 17, 2024

മാനന്തവാടിയിലെ മദ്യവില്പനശാല അടച്ചു പൂട്ടണം;ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി

0
മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല അടച്ചു പൂട്ടണമെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമത്തിനു വേണ്ടി ജില്ലയെ മദ്യ വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് 638 ദിവസമായി മാനന്തവാടിയില്‍ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം പൊതു സമൂഹം കണ്ടില്ലെന്നു നടിക്കരുത്.തിന്മക്കതിരെ സമരം നടത്തുന്ന ആദിവാസി അമ്മമാരുടെ ആത്മവീര്യം പ്രശംസിക്കപ്പെടണം.മദ്യപാനം ആദിവാസി കോളനികളിലെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. മദ്യത്തിന്റെ അമിതോപയോഗം മൂലം ആദിവാസി വിഭാഗത്തില്‍ പെട്ടവരുടെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു വരികയാണ്. കുട്ടികള്‍ക്ക് വീട്ടിലിരുന്നു പഠിക്കാന്‍ പോലുമാവാത്ത സാഹചര്യമാണുള്ളത്. ആദിവാസി വിഭാഗങ്ങളുടെ അമിത മദ്യപാനം നിമിത്തം മിക്ക കോളനികളും അരക്ഷിതാവസ്ഥയിലാണ്.അകാലമരണങ്ങളും ആത്മഹത്യയും നിത്യസംഭവമാണ്. ഈ അവസ്ഥയ്ക്കു മാറ്റം വരാന്‍ മദ്യശാല അടച്ചു പൂട്ടണം. മദ്യവര്‍ജനം വാഗ്ദാനം നല്‍കി അധികാരത്തിലെത്തിയ സര്‍ക്കാര്‍ മദ്യവില്പനശാല അടച്ചു പൂട്ടാനുള്ള ആര്‍ജവം കാട്ടണം. ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിനു പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗാന്ധിദര്‍ശന്‍വേദി തീരുമാനിച്ചിട്ടുണ്ട്. മദ്യവില്പനശാല അടച്ചു പൂട്ടാനുള്ള നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത്, വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍, സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ നായര്‍ പാസ്റ്റര്‍  ജോസഫ് അമ്പാട്ട്,വര്‍ദ്ധമാന ഗൗഡര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *