May 19, 2024

കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെയും ഭാഗമായി തീരാൻ ഇടവക സമൂഹത്തിന് കഴിയണം: മാർ ജോസ് പൊരുന്നേടം

0
20180417 101100
മാനന്തവാടി: കാരുണ്യത്തിന്റെയും സാക്ഷ്യത്തിന്റെ ഭാഗമായി തീരുവാൻ കഴിയണമെന്നും ഇടവക സമൂഹങ്ങൾ കുടുംബ കുട്ടായ്മയുടെയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ഇത്തരം കുട്ടായ്മയ്ക്ക് ഒത്തിരി സേവന പ്രവർത്തനങ്ങൾ നടത്തുന്നതിനും സമുഹത്തിന് മാതൃകയകനും കഴിയുമെന്നും ബിഷപ്പ് ജോസ് പൊരുന്നേടം പറഞ്ഞു. യവനാർകുളം സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശ കർമ്മം നിർവഹിച്ചതിന് ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തെ മുഴുവനും ദൈവത്തിന്റെ ഒറ്റ കുടുംബമായി ഐക്യപ്പെടുത്തുവാനും പരസ്പരം ബന്ധങ്ങൾ നിലനിർത്തിയും മുമ്പേട്ട് പോകുവനും കഴിയുമ്പോൾ മാത്രമേ ജിവതത്തിൽ വിജയിക്കൻ കഴിയുകയുള്ളുവെന്നും ദൈവം തന്ന അമൂല്യദാനമായ മനുഷ്യ ജീവന്റെ പരിപൂർണ്ണമായ മുല്യത്തെ ഉയർത്തിപ്പിടിച്ച് മുമ്പേട്ട് പോകണമെന്നും മാർ ജോസ് പൊരുന്നേടം പറഞ്ഞു. യവനാർകുളത്ത് പുതിയതായി നിർമ്മിച്ച സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും ബിഷപ്പ് ജോസ് പൊരുന്നേടം നിർവഹിച്ചു.വികാരി ജനറൾ ഫാ.അബ്രഹാം നെല്ലിയ്ക്കൽ, പ്രഥമ വികാരി ഫാ.ഷാജുമുളവേലിക്കുന്നേൽ എന്നിവർ സഹകാർമ്മികർ അയിയിരുന്നു. ഇന്ന് നടക്കുന്ന പുരോഹിത്യ സ്വീകരണത്തിന് കോതമംഗലം രൂപതാ ബിഷപ്പ് ജോർജ് മടത്തികണ്ടം നേതൃത്വംനൽകും. ഇടവക വികാരി ഫാ.ജിമ്മി മൂലയിൽ, ഫാ.ബാബുമപ്പിളശ്ശേരി, ഫാ.സോണി വടയപറമ്പിൽ, ഫാ ജോസ് കൊട്ടരം, പബ്ലിസിറ്റി കൺവീനർ ഷാജു മുപ്പാട്ടിൽ എന്നിവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *