May 19, 2024

ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ പ്രവർത്തകർ സന്ദർശനം നടത്തി

0
Chethana 02
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസർച്ച് എന്നിവയുടെ പ്രവർത്തങ്ങൾ മനസ്സിലാക്കുന്നതിന് മാവേലിക്കര രൂപതയുടെ ഔദ്യോഗിക സാമൂഹ്യ സേവന വിഭാഗമായ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയിലെ പ്രവർത്തകർ സന്ദർശനം നടത്തി. ബയോവിൻ  അഗ്രോ റിസർച്ച്, ബോയ്‌സ്‌ടൗൺ എന്നിവിടങ്ങളിൽ  സന്ദർശനം നടത്തിയ ടീം അംഗങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന ജൈവ കൃഷി വികസന വ്യാപന പദ്ധതി, ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീൺ കൗശല്യ യോജന, ഔഷധ വ്യാപന പദ്ധതി, വനിതാ വികസന പദ്ധതി, വികാസ് പീഡിയ, സമഗ്ര നീർത്തട വികസന പദ്ധതി  തുടങ്ങിയവ  ഏറെ ആകർഷകമാണെന്നും ഇവ ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിക്ക് മാതൃകകളാക്കാൻ സാധിക്കുമെന്നും  അഭിപ്രായപ്പെട്ടു. സന്ദർശനത്തിന് മാനന്തവാടി രൂപത സാമൂഹ്യ സേവന വിഭാഗം  കോ ഓർഡിനേറ്റർ റെവ. ഫാ. പോൾ കൂട്ടാല, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ റെവ. ഫാ. ബിജോ കറുകപ്പള്ളിൽ, ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ റെവ. ഫാ. ജോൺ ചൂരപ്പുഴ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ബോട്ടണിസ്റ്റ് ബിജു. കെ. ജെ. എന്നിവർ നേതൃത്വം നൽകി. ചേതന മാവേലിക്കരയുടെ  ഡയറക്ടർമാരായ റെവ. ഫാ. ബിന്നി, റെവ.ഫാ. ലൂക്കോസ് എന്നിവർ ഉൾപ്പെടുന്ന 37 പ്രവർത്തകരാണ് ടീമിൽ ഉണ്ടായിരുന്നത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *