May 21, 2024

പുഴ ശുചീകരണ യജ്ഞം പഞ്ചായത്ത് തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0
tmptitle

tmptitle

ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ പുഴശുചീകരണ യജ്ഞത്തിന്റെ പഞ്ചായത്ത് തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സുകളായ വെണ്ണിയോട് പുഴ, ചെറുപുഴ, മുട്ടില്‍പ്പുഴ എന്നിവയുടെ ശുചീകരണവും സംരക്ഷണവുമാണ് ലക്ഷ്യം. മെയ് 21നാണ് പദ്ധതിയുടെ ആദ്യഘട്ടം. ഓരോ പഞ്ചായത്തിലും പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചു. പടിഞ്ഞാറത്തറ, കോട്ടത്തറ, കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, വൈത്തിരി, മേപ്പാടി ഗ്രാമപ്പഞ്ചായത്തുകളും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയുമാണ് പദ്ധതി പ്രദേശങ്ങള്‍. എല്ലാ പഞ്ചായത്തുകളിലും സ്വാഗതസംഘങ്ങളും കമ്മിറ്റി രൂപീകരിച്ച് വാര്‍ഡ് തല പുഴശുചീകരണ നടപടികള്‍ പൂര്‍ത്തികരിച്ചുകൊണ്ടിരിക്കുന്നു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, എന്‍.എസ.്എസ്, എന്‍.സി.സി, എസ്.പി.സി, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, സര്‍വീസ് സംഘടനകള്‍, ട്രേഡ് യൂനിയനുകള്‍ എന്നിവയുടെ സേവനമടക്കം ജനകീയ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *