May 19, 2024

കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണം.അഖിലേന്ത്യാ കിസാൻസഭ

0
മാനന്തവാടി: വയനാട്ടിലെ കനത്ത മഴയിൽ കർഷകർ അതിഗുരുതരമായ പ്രതിസന്ധിയിലാണ്.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഉണ്ടാകാത്ത കനത്ത മഴ കാർഷിക മേഖലയെ തകർത്തു.നല്ല വില പ്രതീക്ഷിച്ച് ഓണത്തിന്റെ വിളവെടുപ്പിന് തയ്യറാക്കിയാ വാഴ,ചേന,ചേമ്പ്, കപ്പയും നെൽകൃഷിക്ക് വേണ്ടിയുള്ള വിത്തും ഞാറും വെള്ളം കയറി നശിച്ചു. 500 വാഴ വരെ നശിച്ചവരുടെ തോട്ടങ്ങൾ മാത്രമേ കൃഷി ഓഫീസർമാർ പരിശോധിക്കു. 500 ലധികം വാഴ നശിച്ച നിരവധി കർഷകർ ഇതുകൊണ്ട് ദുരിതത്തിലാണ്. 500 ലധികം വാഴ നശിച്ച കർഷകരുടെ കൃഷിയിടത്തിൽ പരിശോധിക്കേണ്ട അസിസ്റ്റന്റ് കൃഷി ഡയറക്ടറും ജില്ലാ പ്രിൻസിപ്പാൽ കൃഷിസയറക്ടറും അഞ്ച് ദിവസത്തിനകം പരിശോധിക്കണമെന്ന് സർക്കാർ തിരുമാനം.കൃഷി നശിച്ച് 10 ദിവസം കഴിഞ്ഞിട്ടും പരിശോധന നടത്താത് കർഷകരെ വിണ്ടും ദുരിതത്തിലാക്കി.ഇത് കൊണ്ട് തന്നെ കർഷകർക്ക് വിളവെടുപ്പ്‌ നടത്താനും കഴിയുന്നില്ല. അടിയന്തരമായി കൃഷി നശിച്ച തോട്ടങ്ങൾ സന്ദർശിച്ച് നഷ്ടപരിഹാരം നൽകുന്നതിന് നടപടി സ്വീകരിക്കണമെന്നും 2013ൽ കൃഷി നശിച്ച കർകർക്ക് നഷ്ടപരിഹാരം നൽക്കുന്നതിന് ബാക്കിയുണ്ട്. മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ അഴിമതി നടത്തിയതിനെ തുടർന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനാൽ നഷട് പരിഹാരതുക വിതരണം ചെയ്യാൻ കഴിയത്താത് പറയുന്നത്.2014-15 വർഷത്തിലെ ഒരു പൈസയും കൃഷി നശിച്ച കർഷകർക്ക് ലഭിച്ചില്ല. അടിയന്തരമായി വിഷയത്തിന് നടപടി വേണമെന്ന് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലുക്ക് കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ പ്രസിഡൻന്റ്
 കെ.പി.രാജൻ അ.ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ബാലകൃഷ്ണൻ, സി പി ഐ ജില്ലാ കൗൺസിൽ അംഗം ജോണി മറ്റത്തിലാനി, കൃഷ്ണൻകുട്ടിതിരുനെല്ലി,ഷാജിപനമരം, ചന്ദ്രൻ ഇന്ദിരവരാം, ശശിധരൻ മുട്ടൻകര എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *