May 19, 2024

ദുരിത ബാധിതര്‍ക്ക് ആശങ്ക വേണ്ട സര്‍ക്കാര്‍ ഒപ്പമുണ്ട് മന്ത്രി എ.കെ ബാലന്‍

0
Manthri A K Balan Sugandhagiriyile Camp Sandharshikunnu 1
                                                      
· സുഗന്ധഗിരി വൃന്ദാവന്‍ കുടുംബക്ഷേമ ഉപകേന്ദ്രം,പൂക്കോട് ഏകലവ്യ എം.ആര്‍.എസ് ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു
  പ്രളയത്തില്‍ ദുരിതബാധിതരായവര്‍ക്ക് ഒരു തരത്തിലും ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും  പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. സുഗന്ധഗിരിയില്‍ ദുരിത ബാധിതരായ പിന്നാക്ക വിഭാഗങ്ങള്‍ക്കുളള അധിക ദുരിതാശ്വസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം 
നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 10,000 രൂപയുടെ ചെക്ക് അമ്പതേക്കര്‍ കോളനിയിലെ കെമ്പിവെള്ളയ്ക്ക് മന്ത്രി കൈമാറി. മഴക്കെടുതി മൂലം ക്യാമ്പിലെത്തിയ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 10,000 രൂപയ്ക്ക് പുറമെയാണ് പട്ടിക വര്‍ഗ്ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നല്‍കുന്നത്. തൊഴിലും വീടും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ക്ക് അധിക ധനസഹായം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10,684 പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 77,868 പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അധിക ധനസഹായം ലഭിക്കും.
സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാമ്പില്‍ നിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കും. സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂര്‍ത്തിയാക്കുമെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ചടങ്ങില്‍  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ്, പട്ടിക വര്‍ഗ്ഗ ഡയറക്ടര്‍ പി. പുകഴേന്തി, പട്ടിക ജാതി ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍.വിമല, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം.സന്ധ്യ, അംഗങ്ങളായ എം.എം. ജോസ്, പി.ഡി.ദാസന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് എന്നിവര്‍ സംബന്ധിച്ചു. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനൊപ്പം ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രളയാനന്തര സ്ഥിതി അവലോകനം നടത്തിയ ശേഷമാണ് മന്ത്രിമാര്‍ ക്യാമ്പ് സന്ദര്‍ശനം ആരംഭിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *