May 18, 2024

കരാറുകാരൻ കെ.എസ്.ഇ.ബി.ക്ക് വണ്ടി ചെക്ക് നൽകി കബളിപ്പിച്ചു: ചെക്ക് മടങ്ങിയതിന് പിന്നിൽ ഒത്തുകളിയെന്ന് ആരോപണം.

0
മാനന്തവാടി: പൊതുമരാമത്ത് വകുപ്പിന്റെ കരാറുകാരൻ  വണ്ടിചെക്ക്  നൽകി  കെ.എസ്. ഇ .ബി. യെ കബളിപ്പിച്ചു.  എട്ട് ലക്ഷം രൂപയുടെ ചെക്ക് മടങ്ങി. തരുവണ വെള്ളമുണ്ട നിരവിൽപുഴ റോഡിന്റെ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട്  ഇലക്ട്രിക്  പോസ്റ്റുകൾ മാറ്റുന്നതിന് പൊതു മരാമത്ത് വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കരാറുകാരൻ നൽകിയ എട്ട് ലക്ഷം രൂപയുടെ ഫെഡറൽ ബാങ്ക് ചെക്കാണ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങിയത്. സെപ്റ്റംബർ മുപ്പത് തിയതി വെച്ച് നൽകിയ ചെക്ക് പിന്നീട് രണ്ട് ദിവസം കൂടി പിടിച്ചു വച്ചങ്കിലും പണമില്ലാത്തതിനാൽ മടക്കുകയായിരുന്നു. പണം കെ.എസ്. ഇ .ബി. അക്കൗണ്ടിൽ എത്തിയാൽ മാത്രമെ റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന  ഇലക്ട്രിക്  പോസ്റ്റുകൾ അവർ മാറ്റുകയുള്ളൂ. പോസ്റ്റ് മാറ്റിയാൽ മാത്രമെ മറ്റ് ജോലികൾ നടത്താൻ കഴിയൂ. 2015- ൽ തുക അനുവദിച്ച ഈ റോഡ് ജോലി നടത്താതിനാൽ തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്. റോഡ് ഉടൻ  നന്നാക്കുമെന്ന് അധികൃതർ പല തവണ നാട്ടുകാർക്ക് ഉറപ്പു കൊടുത്തതാണ്. ചെക്ക് മടങ്ങിയ സംഭവം കരാറുകാരനും ഒദ്യോഗസ്ഥരും സ്ഥലം എം.എൽ. എ യും  തമ്മിലുള്ള ഒത്തു കളിയാണന്ന് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്. ചെയർമാൻ പി. മൊയ്തീൻ ഹാജി ആരോപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *