May 18, 2024

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ പദയാത്രകൾ സമാപിച്ചു.: സംസ്ഥാന വാഹനജാഥ 12-ന് വയനാട്ടിൽ

0
Img 20181030 Wa0108
കൽപ്പറ്റ: 
പ്രളയാനന്തര നവകേരള സൃഷ്ടിയിൽ സുസ്ഥിരത, തുല്യത, സുതാര്യത, പങ്കാളിത്തം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ മൂല്യങ്ങൾ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച മേഖലാ പദയാത്രകൾ സമാപിച്ചു.. 
സുസ്ഥിര വികസനം സുരക്ഷിത കേരളം എന്നതായിരുന്നു പദയാത്രകളുടെ മുദ്രാവാക്യം. 
പശ്ചിമഘട്ട സംരക്ഷണത്തിന്റെയും തീര ദേശത്തിന്റെയും സംരക്ഷണം ഉറപ്പു വരുത്തി കൊണ്ടുള്ളതാകണം വികസന തന്ത്രം.  
ഭൂ വിനിയോഗത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി സ്ഥലീയ ആസൂത്രണം കൊണ്ടുവരണം. 
കൃഷിമേഖല വനമേഖല വ്യവസായ മേഖല ആവാസ മേഖല എന്നിങ്ങനെ വേർ തിരിക്കണം 
മനുഷ്യ വാസം സുരക്ഷിതമായ  ആവാസ മേഖലയിൽ മാത്രം ആയിരിക്കണം.
ഭൂമിയെ പൊതുസ്വത്തായി കാണണം… സ്വന്തം ഭൂമിയിൽ എന്തും ചെയ്യാനുള്ള അവകാശം ഉടമയ്ക്കില്ല…. ഊഹക്കച്ചവടം തടയണം.. വാങ്ങൽ വിൽക്കൽ ആവശ്യങ്ങൾക്കായി പ്രാദേശിക ഭൂബാങ്കുകൾ രൂപീകരിക്കണം   
പ്രകൃതി വിഭവങ്ങളുടെ ഖനനം  പൊതുമേഖലയിൽ കൊണ്ടുവരണം 
തുടങ്ങിയ പരിഷത്ത് നിർദ്ദേശങ്ങൾ പദയാത്ര സ്വീകരണ കേന്ദ ങ്ങളിൽ  ജനങ്ങളുമായി സംവദിക്കുകയുണ്ടായി. 
നാൽപതോളം കേന്ദ്രങ്ങളിൽ പ്രഭാഷണവും ഒപ്പം ലഘുനാടകം ഉണർത്തുപാട്ട് എന്നിവ അവതരിപ്പിച്ചു കൊണ്ടാണ് പദയാത്രകൾ കടന്നു പോയത്. 
അഞ്ചു യാത്രകളാണ് സംഘടിപ്പിച്ചത്. 
പുൽപ്പള്ളി – പാടിച്ചിറ 
പനമരം – വള്ളിയൂർക്കാവ് 
മീനങ്ങാടി – ചീരാൽ 
പൊഴുതന- കോട്ടത്തറ 
കണിയാമ്പറ്റ -കോട്ടത്തറ 
ജില്ല വൈസ് പ്രസിഡൻറ് വി.പി.ബാലചന്ദ്രൻ,  
പനമരം ഗ്രാമ പഞ്ചായത്തംഗം ചാക്കോ, 
മീനങ്ങാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.സുരേഷ്
പൊഴുതന ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എൻ സി.പ്രസാദ്  
വയനാട് ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായിൽ 
എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പദയാത്രകൾ ഉദ്ഘാടനം ചെയ്തു.  
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശിവരാമൻ പാറക്കുഴി, ജില്ലാ സെക്രട്ടറി പി.ആർ മധുസുദനൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രൊഫ. കെ.ബാലഗോപാലൻ, വയനാട് ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എം. ബാലഗോപാൽ എന്നിവർ സമാപന സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്തു.  
പി സി മാത്യു , ഒ.കെ.രാജു, ടി.പി.സന്തോഷ്, എം.കെ.ദേവസ്യ, ടി.പി.കമല, പി. കുഞ്ഞികൃഷ്ണൻ, കെ കെ സുരേഷ് കുമാർ  വി കെ മനോജ് , ഒ.കെ.പീറ്റർ, മാഗി വിൻസെന്റ്,  എ.സി.മാത്യുസ് പി .സുരേഷ് ബാബു, എം.എം.ടോമി, കെ കെ രാമകൃഷ്ണൻ പി അനിൽകുമാർ പി ബിജു കെ ദിനേശൻ എം ദേവകുമാർ  തുടങ്ങിയവർ നേതൃത്വം നല്കി. 
നവംബർ 12ന് സംസ്ഥാന തല വാഹന ജാഥ ജില്ലയിൽ പര്യടനം നടത്തും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *