May 19, 2024

പ്രാചീന സംസ്കാരങ്ങളെ പരിചയപ്പെടുത്തി സാമൂഹ്യ ശാസ്ത്രമേള

0
Img 20181113 Wa0032
പ്രാചീന സംസ്കാരങ്ങളെ പരിചയപ്പെടുത്തി സാമൂഹ്യ ശാസ്ത്രമേള –
മേപ്പാടി: മനുഷ്യന്റെ ചരിത്രവും സംസ്കാരങ്ങളുടെ ചരിത്രവും പുതുതലമുറക്ക് പരിചയപ്പെടുത്തി ജില്ലാ സ്കൂൾ ശാസ്ത്രമേള .ഹയർ സെക്കണ്ടറി വിഭാഗം സാമുഹ്യ ശാസ്ത്ര  മേളയിലാണ് ചരിത്രം പുനരവതരിപ്പിക്കപ്പെട്ടത്.
 ഈജിപ്ഷ്യൻ സംസ്കാരവും വിജയനഗര സാമ്രാജ്യവും എന്താണന്നും അവയുടെ പ്രാധാന്യമെന്താണന്നും കാഴ്ചക്കാരെ  ചുരുങ്ങിയ സമയത്തിനുള്ളിൽ ബോധവൽക്കരിക്കുന്നതാണ് സാമൂഹ്യ ശാസ്ത്ര മേളയിലെ ഈ മാതൃക. 1336-ൽ ആരംഭിച്ച വിജയനഗര സാമ്രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഈ മാതൃകയിൽ വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ  പ്ളസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി അജയ് തോമസും ഇതേ സ്കൂളിലെ പ്ളസ് ടു വിദ്യാർത്ഥി കെ.എസ്. ജെമിയും ചേർന്നാണ് വിജയ നഗര സാമ്രാജ്യത്തിന്റെ മാതൃക സൃഷ്ടിച്ചത്. രാജകൊട്ടാരം, ക്ഷേത്ര മണ്ഡപം, വിഠാല ക്ഷേത്രം, കമല പുരം ടാങ്ക്, ലോട്ടസ് മഹൽ, കോട്ട മതിൽ,  വീരു പക്ഷ ക്ഷേത്രം, മഹാനവമീ പീഠം, രായ ഗോപുരം, തുടങ്ങിയവയെല്ലാം ഇതിൽപ്പെടുത്തിയിട്ടുണ്ട് .രണ്ട് പേരും ചേർന്ന് ഏകദേശം രണ്ട് മാസം കൊണ്ടാണ് ഫോം ഷീറ്റിൽ ഈ മാതൃക തയ്യാറാക്കിയത്. വിജയ നഗര വാസ്തുകലയുടെ പ്രൗഡിയും  സാംസ്കാരിക തനിമയും വിളിച്ചോതുന്ന ഈ മാതൃകയിൽ അക്കാലത്തെ നാണയങ്ങളും പരിചയപ്പെടുത്തുന്നുണ്ട്.
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കണ്ടറി സ്കൂളിലെ  പ്ളസ് വൺ വിദ്യാർത്ഥിനികളായ എസ്. നൈനികയും അഷൈദ സജീവനും ചേർന്നാണ്  ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ  മാതൃക സൃഷ്ടിച്ചത്.  ഈജിപ്ഷ്യൻ മമ്മി , പിരമിഡ്, ഹൈറേ ഗ്ലിഫ്, പേനകൾ, നാണയങ്ങൾ, ആയുധങ്ങൾ, ഈജിപ്ഷ്യൻ സംസ്കാരം , ഹൈറോ ഗ്ലിഫിക് ലിപി, ആഭരണങ്ങൾ, ഫറവോ ,നൈൽ നദി തുടങ്ങിയ വിവിധ കാര്യങ്ങൾ ഇതിൽ വിദ്യാർത്ഥിനികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നര മാസം കൊണ്ടാണ് ഇവർ ഈജിപ്ഷ്യൻ    കോഴിക്കോട് ബാലുശ്ശേരി നടുവിലക്കണ്ടി സജീവന്റെ മകളാണ്  അഷൈദ. മൈക്കാട്ടുമലിൽ  നൈനികയും ബാലുശേരി സ്വദേശിനിയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *