May 19, 2024

പുതുശേരിക്കടവിലെ അനധികൃത ഇഷ്ടിക കളങ്ങൾക്കെതിരെ നടപടി വൈകുന്നു

0
 .
മാനന്തവാടി: പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശേരിക്കടവ് പ്രദേശത്ത് പ്രവർത്തിക്കുന്ന അനധികൃത ഇഷ്ടികകളങ്ങൾക്കെതിരെ നടപടി വൈകുന്നു.നേരത്തെ നാട്ടുകാർ ആർ.ഡി.ഒ ക്കും വില്ലേജ് അധികൃതർക്കും കളങ്ങൾക്കെതിരെ പരാതി കൊടുത്തിരുന്നു. തുടർന്ന് തേർത്ത് കുന്ന് ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഇഷ്ടികകളം തുടർന്നുള്ള നിർമാണം നിർത്തിയിരുന്നു. എന്നാൽ ഇവിടെ നിന്നും 250 മീറ്റർ മാറി കുന്ദമംഗലംപുഴ തീരത്ത് പ്രവർത്തിക്കുന്ന കളത്തിൽ നിർമാണം ആരംഭിക്കുവാൻ ഉടമ ശ്രമം ആരംഭിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിൽ നിന്നും ജെ.സി.ബിക്ക് മണ്ണെടുത്താണ് നിർമാണ പ്രവർത്തിക്ക് തുടക്കം കുറിക്കുന്നത്. പുഴ അരികിൽ പ്രവർത്തിക്കുന്ന കളം പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് നേരത്തെ പരാതിയുണ്ടങ്കിലും നടപടി എടുത്തിരുന്നില്ല. നെൽകൃഷി ചെയ്യുന്ന വയലുകളിൽ നിന്ന് വെള്ളം ഇഷ്ടിക പിടിക്കുന്ന കുഴികളിലേക്ക്ഊർന്നിറങ്ങുന്നതിനാൽ കൃഷി കരിഞ്ഞുണങ്ങുന്നുണ്ട്. .കളത്തിന് സമീപം പഞ്ചായത്ത് റോഡും ചെറിയ പാലവുമുണ്ട്. മണ്ണടുത്തതിനെ തുടർന്ന് ഇതിനും ഭീഷണിയുണ്ട് .
ചൂള കത്തിക്കുന്ന സമയത്ത് ദിവസങ്ങളോളം ഉയരുന്ന പുക പ്രദേശത്ത് ദുരിതവും രോഗങ്ങളും വിതക്കുന്നുണ്ട്. വേനൽ കാലത്ത് വറ്റി വരളുന്ന പുഴയിൽ നിന്ന് ജലമൂറ്റിയാണ് കളങ്ങൾ പ്രവർത്തിക്കുന്നത്.കഴിഞ്ഞ മാസം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി വൈകുന്നതിൽ ആക്ഷേപമുയരുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *