May 19, 2024

സാമുദായിക ധ്രുവീകരണം അപകടകരം-കെ.എൻ.എം

0
01 7
കൽപ്പറ്റ:രാജ്യത്തിന്റെ അഭിമാനമായി കാത്ത് സൂക്ഷിച്ച് പോന്ന മതേതരത്വവും മതസഹിഷ്ണുതയും നിലനിർത്താനും അത്യന്തം അപകടകരമായി മാറിയ മതാചാരങ്ങളുടെ പേരിലുള്ള ശിഥിലീകരണം ഇല്ലാതാക്കാനും രാഷ്ട്രീയസാമൂഹിക രംഗത്തുള്ളവർ തയ്യാറാകണമെന്ന്‍ കെ.എൻ.എം.ജില്ലാ ആദർശസമ്മേളനം അഭിപ്രായപ്പെട്ടു.രാഷ്ട്രീയ ലക്ഷ്യത്തിനും വർഗ്ഗീയ ചേരിതിരിവിനും മതാചാരങ്ങൾ ദുരുപയോഗം ചെയ്യുന്നത് ആപ്തകരമാണ്.മതപ്രമാണങ്ങൾ അനുസരിച്ചും രാജ്യത്തെ നിയമങ്ങൾ അനുസരിച്ചും പ്രവർത്തിക്കാൻ പൊതുസമൂഹം തയ്യാറാവണം.മതദർശനങ്ങൾ മനുഷ്യനെ മാനവികതയിലേക്കും ഏകത്വത്തിലേക്കുമാണ് ക്ഷണിക്കുന്നത്.മതത്തെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലായ്മ ചെയ്യാൻ ആവശ്യമായ ബുദ്ധിപരമായ ഇടപെടലുകളാണ് വേണ്ടതെും സമ്മേളനം ആവശ്യപ്പെട്ടു.കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ആദർശ സമ്മേളനത്തിന്റെ സമാപന സെഷൻ കെ.എൻ.എം. സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു.കെ.എൻ.എം. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.എം.കെ.ദേവർഷോല അധ്യക്ഷത വഹിച്ചു.മതം മാനവ സംസ്‌കരണത്തിന് എ വിഷയത്തിൽ അബ്ദുൾ ഹബീബ് മദനിയും ആദർശത്തനിമ ശ്ശ്വതലോകത്തേക്ക് എന്ന വിഷയത്തിൽ ഷുക്കൂർ സ്വലാഹിയും ക്ലാസ്സെടുത്തു.മമ്മൂട്ടി മുസ്ലിയാർ സമാപന പ്രസംഗം നടത്തി.കെ.എം.എൻ.സംസ്ഥാന സെക്ര'റി ഡോ.അബ്ദുൾ മജീദ് സ്വലാഹി,ഐ.എസ്.എം.സംസ്ഥാന സെക്രട്ടറി നിസാർ ഒളവെണ്ണ,സയ്യിദലി സ്വലാഹി,യൂനുസ് ഉമരി,അബ്ദുള്ള താനേരി,ലുഖ്മാൻ മേപ്പാടി,ഹുസൈൻ മൗലവി,ഷബീർ അഹമ്മദ് ബത്തേരി,അഷ്‌റഫ് പുളിഞ്ഞാൽ,അസൈനാർ കല്ലൂർ,വി.ഉമ്മർഹാജി,അബൂട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു.ഉച്ചയ്ക്ക് ശേഷം നടന്ന വനിതാ സമ്മേളനത്തിൽ കുടുംബം ശാന്തിയുടെ ഗേഹം എന്ന വിഷയത്തിൽ ആയിഷ ചെറുമുത്ത് പ്രഭാഷണം നടത്തി.ഫാത്തിമ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.റഹ്മത്ത് പിണങ്ങോട്,സഹീദ ടീച്ചർ എന്നിവർ സംസാരിച്ചു.രാവിലെ 9-30തിന് ആരംഭിച്ച സമ്മേളനം വൈകുേരം 5 മണിക്കാണ് സമാപിച്ചത്.ജില്ലയിലെ വിവിധ ശാഖകളിൽ നിന്നായി 2000ത്തിലധികം പ്രവർത്തകർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *