May 15, 2024

“എന്റെ വോട്ട് എന്റെ നാട്ടുകാരന്” വയനാടിന് വേണ്ടത് വരുത്തനായ എം.പിയെ അല്ല -കെ.സി.വൈ.എം

0
മാനന്തവാടി:
വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വയനാട് ലോകസഭാ മണ്ഡലത്തിൽ രാഷ്ടീയപാർട്ടികൾ സ്ഥാനാർത്ഥിനിർണ്ണയം നടത്തുമ്പോൾ വയനാട് ലോകസഭാ മണ്ഡലത്തിൽ പ്പെട്ട വ്യക്തി ആയിരിക്കണമെന്ന് കെ.സി.വൈ.എം രൂപതാ സമിതി ആവശ്യപ്പെട്ടു.
ഏത് ജാതി മത കക്ഷിരാഷ്ടീയത്തിൽ പ്പെട്ട വ്യക്തിയായാലും വയനാട് മണ്ഡലത്തിൽപ്പെട്ട സ്ഥാനാർത്ഥിയാണെങ്കിൽ കെ.സി വൈ എം അംഗീകരിക്കും മറിച്ചാണെങ്കിൽ സമാന ചിന്താഗതിയുള്ള സംഘടനകളും സമൂഹങ്ങളും വ്യക്തികളുമായി കൂടിയാലോചിച്ച് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്  വയനാടു മണ്ഡലകാരനായ സ്ഥാനാർത്ഥിയെ നിർത്തി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രസ്ഥാനം നേതൃത്വം നൽകും
വയനാട് മണ്ഡലത്തിൽ തന്നെ രാഷ്ടീയ സാമൂഹ്യ രംഗത്ത് മികവ് തെളിച്ച ധാരാളം വ്യക്തികൾ ഉണ്ട് പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഉന്നത നേതാക്കളുടെ ഇഷ്ട ശിങ്കിടിമാരെ സ്ഥാനാർത്ഥികളായി നിർത്തലാന്ന് പതിവു രീതി
ഇനി കെട്ടിയിറക്കുന്ന സ്ഥാനാർത്ഥികളെ വയനാടൻ ജനതക്കാവശ്യ മില്ല 
ഏറെ പിന്നോക്ക ജില്ലയായ വയനാടിന്റെ റെയിൽ സ്വപ്നവും രാത്രിയാത്ര നിരോധന നിയമവും ഒക്കെ ഇന്നും അതേപടി തന്നെ നിലനിൽക്കുകയാണ്
ജനങ്ങളുടെ വോട്ടു വാങ്ങി വിജയിച്ച് ചുരം ഇറങ്ങുന്ന എംപിമാരെ പിന്നെ മഷിയിട്ടു നോക്കിയാൽ പോലും  കാണാനാവില്ല എന്നതാണ് വയനാടൻ ജനതയുടെ ഗതികേട് .
എന്റെ വോട്ട് എന്റെ നാട്ടുക്കാരന് എന്ന മുദാ വാക്യം വയനാട് മണ്ഡലത്തിലെ എല്ലാ സാമൂഹ്യ, സംഘന,രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്ത് മാധ്യമങ്ങളിലൂടെ തങ്ങളുടെ നിലപ്പാട്ടുകൾ അറിയിക്കാൻ മുന്നോട്ടു വരണം
കേവലം കെ.സി വൈ എം കാരുടെ മാത്രം മുദാവാക്യമല്ല മറിച്ച് വയനാട് മണ്ഡലത്തിലെ ഓരോ വോട്ടർമാരുടെയുമാണ് ഈ ജനവികാരം ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഉണ്ടാവണമെന്ന് എല്ലാ രാഷ്ടീയ പാർട്ടിയോടും കെ സി വൈ എം രുപതാ പ്രസിഡന്റ് എബിൻ മുട്ടപ്പിള്ളി ആവശ്യപ്പെട്ടു. യോഗത്തിൽ രൂപതാ ഡയക്ടർ ഫാ.റോബിൻ പടിഞ്ഞാറയിൽ, ജനറൽ സെക്രട്ടറി ജിഷിൻ മുണ്ടയ്ക്കാതടത്തിൽ, വൈസ്.പ്രസിഡൻറ് ഗ്രാലിയ അന്ന അലക്സ്, സെക്രട്ടറിമാരായ റോബി കൂട്ടുങ്കൽ ,ചിപ്പി കളമ്പുകാട്ട്, കോർഡിനേറ്റർ റ്റിബിൻ പാറക്കൽ, ട്രഷറർ ജിയോ മച്ചുകുഴിയിൽ, ആനിമേറ്റർ സി.സ്മിത SABS എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *