May 19, 2024

വയനാടിനൊരു കൈത്താങ്ങ് : കിടാരികളെ വിതരണം ചെയ്തു.

0
Img 20190319 Wa0032
പ്രളയം തകർത്ത വയനാടിൻ്റെ ക്ഷീരമേഖലയെ കരം പിടിച്ചുയർത്തിയും കരുത്ത് നൽകിയും റീച്ചിംഗ് ഹാൻഡ്. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാൻഡ്, പ്രളയാനന്തര വയനാട്ടിലെ കർഷകർക്ക് മൂന്ന് ഘട്ടങ്ങളിലായി ഇതിനകം സമ്മാനിച്ചത് ഇരുനൂറ്റിപന്ത്രണ്ട് സങ്കരയിനം കിടാരികളെ. ഇരുനൂറ്റിയമ്പത് എണ്ണം പൂര്‍ത്തിയാക്കി സൗജന്യ കിടാരി വിതരണം അവസാനിപ്പിക്കാനാണ് റീച്ചിംഗ് ഹാൻഡ് ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വി. എം. സാമുവൽ വ്യക്തമാക്കി.
          മൂന്നാം ഘട്ട കിടാരി വിതരണം, ദീപ്തിഗിരി ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എടവക രണ്ടേനാലിൽ  നടന്നു. ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡന്റ് എച്ച്. ബി പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് റീച്ചിംഗ് ഹാൻഡ് സി. ഇ. ഒ, വി. എം. സാമുവൽ നാല്പത്തിയെട്ട് കിടാരികളെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറി. മാനന്തവാടി ക്ഷീരവികസന ഓഫീസർ ഇ.എം. പത്മനാഭൻ, എൻ. എം. ആൻ്റണി, ജോസ് തേവർപാടം, പോൾ ജോസഫ്, സജി.എം. കെ, നിർമല മാത്യു, സേവ്യർ ചിറ്റുപ്പറമ്പിൽ, എം. മധുസൂദനൻ, തലച്ചിറ അബ്രഹാം, സാബു പള്ളിപ്പാടൻ, കുഞ്ഞിരാമൻ പിലാക്കണ്ടി, പി. കെ. ജയപ്രകാശ് പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *