May 17, 2024

പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു.

0
   പൊതു തെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളില്‍ മുഴുകി ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ആദ്യഘട്ട പരിശീലനത്തിലാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും. താലൂക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കുന്നത്. പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിങ് ഓഫീസര്‍ക്കുമുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളില്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും സബ് കളക്ടറുമായ എന്‍.എസ്.കെ ഉമേഷാണ് പരിശീലനത്തിന് തുടക്കം കുറിച്ചത്. കല്‍പ്പറ്റ താലൂക്കുതല പരിശീലനം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ റോഷ്‌നി നാരായണന്‍ എസ്.കെ.എം.ജെ പ്ലസ്ടു കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്തു. പതിനാറ് പ്രധാന പരിശീലകരുടെ നേതൃത്വത്തിലാണ് വോട്ടിങ് സംവിധാനത്തിലും പോളിങ് ബുത്തുകളിലെ നടപടി ക്രമങ്ങളിലും പോളിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. നിലവില്‍ രണ്ടു താലൂക്കുകളിലായി എഴുന്നൂറോളം ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. മാര്‍ച്ച് 31-നുള്ളില്‍ പരിശീലനം പൂര്‍ത്തിയാകും.  വിവിധ കാരണങ്ങളാല്‍ പരിശീലനത്തിന് എത്താന്‍ കഴിയാത്തവര്‍ക്ക് ഈ മാസം 31നു തന്നെ പരിശീലനം നല്‍കും. മറ്റുള്ള പോളിങ് ഓഫീസര്‍മാര്‍ക്കായി പൊതു പരിശീലനവും നല്‍കും. പരിശീലനത്തിന് ജില്ലാ നോഡല്‍ ഓഫീസറും സുല്‍ത്താന്‍ ബത്തേരി തഹദില്‍ദാറുമായ വി. അബുബക്കര്‍ മേല്‍നോട്ടം വഹിച്ചു. താലൂക്കടിസ്ഥാനത്തില്‍ തഹദില്‍മാരും ഇലക്ടറല്‍ രജ്‌സ്‌ട്രേഷന്‍ ഓഫീസര്‍മാരുമായ കെ. ദിവാകരന്‍, കെ. മണികണ്ഠന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *