May 19, 2024

അനധികൃത നിയമനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും : മന്ത്രി ടി.പി രാമകൃഷ്ണന്‍

0
 
മാനന്തവാടി: സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങളില്‍ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച്  മുഖേനെ അല്ലാതെ ദിവസവേതന അടിസ്ഥാനത്തിലും, കരാര്‍ വ്യവസ്ഥയിലുമുള്ള നിയമനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ              ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകകായിരുന്നു മന്ത്രി.
1959 ലെ കമ്പല്‍സറി നോട്ടിഫിക്കേഷന്‍ വേക്കന്‍സീസ ആക്ട് പ്രകാരം  വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. വിവിധ ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അറിയിക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കും. അല്ലാത്തവര്‍ക്കെതിരെ കര്‍ശനമായി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അതോടൊപ്പം തന്നെ ഈ സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം  വയനാട് ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേന 1509 പേര്‍ക്ക് നിയമനങ്ങള്‍ നല്‍കിയിട്ടുണ്ട്. 2019ലെ ഡിസംബറിലെ കണക്കുപ്രകാരം 94020 പേര്‍ ജില്ലയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും മന്ത്രി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *