May 20, 2024

പ്രളയബാധിതര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച 13 വീടുകള്‍ നാളെ കൈമാറും

0
Whatsapp Image 2020 02 24 At 4.12.03 Pm.jpeg
.
മാനന്തവാടി;2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങളുടെ ദുരിതത്തിനറുതിയായി.ഇവര്‍ക്കായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ നാളെ  നടക്കുന്ന ചടങ്ങില്‍ വെച്ച് മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കൈമാറും.എടവക പഞ്ചായത്തിലെ മൂളിത്തോടിലാണ് ഒരു പ്ലോട്ടില്‍ 13 വീടുകളുടെ പണിപൂര്‍ത്തിയാക്കിയിരിക്കുന്നത്.സ്ഥലത്തെ സാമൂഹ്യ പ്രവര്‍ത്തകനായ വി മമ്മൂട്ടി പീപ്പിള്‍സ് ഫൗണ്ടേഷന് സൗജന്യമായി നല്‍കിയ 70 സെന്റ് ഭൂമിയിലാണ് വീടൊരുക്കിയിരിക്കുന്നത്.ഒരുവീടിന് ആറര ലക്ഷം രൂപാവീതം ചിലവഴിച്ചതിന് പുറമെ വൈദ്യുതി,കുടിവെള്ളം റോഡ് തുടങ്ങി മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കിയാണ് ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറുന്നത്.സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അര്‍ഹരുടെ പട്ടികയില്‍ നിന്നും ജാതിമതഭേദമില്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്.അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വീടിന്റെ ഉടമസ്ഥാവകാശവും കൈമാറും.മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത് പ്രസിഡണ്ട് കെബി നസീമ,ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി.മുജീബുര്‍റഹ്മാന്‍,ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍ തുടങ്ങിയ സാമൂഹിക, രാഷ്ടിയ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിക്കും.സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ 2012ല്‍.സ്ഥാപിതമായ സന്നദ്ധ സംഘടനയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍.വീട് നിര്‍മ്മാണം, വീട് റിപ്പയര്‍, ചികിത്സാ സഹായം, വിദ്യഭ്യാസ സഹായം, കടാശ്വാസം, കുടിവെളളം ,സംരംഭകത്വ വികസനം,സ്വയംതൊഴില്‍ തുടങ്ങി നിരവധി മേഖലകളില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്റെ സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി  305 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ആയിരത്തോളം വീടുകള്‍ക്ക് വലിയ തോതില്‍ അററകുറ്റപണികള്‍ നടത്താന്‍ സഹായിക്കുകയും ചെയ്തു..  പ്രളയത്തില്‍ നാശം സംഭവിച്ച വയനാട് ജില്ലയില്‍ സംസ്ഥാനത്തെ ആദ്യ ഭവനം പനമരത്ത് നിര്‍മിച്ച് നല്‍കിയതിനു പുറമെ 25 വീടുകളും, പ്രീസ് കൂളും, ഹെല്‍ത്ത് ക്‌ളിനിക് എന്നിവ ഉള്‍ക്കൊള്ളുന്ന പീപ്പിള്‍സ് വില്ലേജ് അടുത്ത മാസം ആദ്യവാരം ഉദ്ഘാടനം ചെയ്യും. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *