September 3, 2026

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ

0
IMG-20200224-WA0207.jpg
By ന്യൂസ് വയനാട് ബ്യൂറോ
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ
കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് പത്ത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ബത്തേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കേസില്‍ പ്രതി ബത്തേരി കോളിയാടി കിഴക്കേകുന്നത്ത് അലക്‌സാണ്ടര്‍ (36)നെയാണ് ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ലൈംഗികമായി ബലാത്സംഗം ചെയ്ത് അതിക്രമത്തിന് വിധേയമാക്കിയെന്നായിരുന്നു കേസ്. 
വിവിധ വകുപ്പുകളിലായി 40 വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ പീഢനത്തിനിരയായ കുട്ടിക്ക് നല്‍കാനും കൂടാതെ വിറ്റിം കോമ്പന്‍സേഷന്‍ സ്‌കീം പ്രകാരം അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയോടും നിര്‍ദ്ദേശിച്ച് കോടതി ഉത്തരവായി. സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ഡി. സുനിലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി. സിന്ധു ഹാജരായി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *